കേരളം

kerala

ETV Bharat / state

പാലാ നഗരസഭയിൽ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി - LDF

കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. 29 ഇന പ്രകട പത്രികയാണ് പ്രകാശനം ചെയ്തിരിക്കുന്നത്

Kottayam Pala Constituency  Kerala congress M  LDF  Jose K Mani
പാലാ നഗരസഭയിൽ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി

By

Published : Dec 6, 2020, 3:37 AM IST

കോട്ടയം: ഭവന രഹിതരില്ലാത്ത നഗരസഭയെന്ന വാഗ്ദാനവും നഗരസഭാ പരിധിയിലെ എല്ലാവര്‍ക്കും അപകട ഇന്‍ഷുറന്‍സ് എന്ന പ്രഖ്യാപനവുമായി പാലാ നഗരസഭയിൽ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.

പാലാ നഗരസഭയിൽ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി

29 ഇന പ്രകട പത്രികയാണ് പ്രകാശനം ചെയ്തിരിക്കുന്നത്. ഞൊണ്ടിമാക്കല്‍ കവലയിലെ മുന്‍സിപ്പല്‍ കോട്ടേഴ്‌സ് സ്ഥലത്ത് മുനിസിപ്പല്‍ ഓഫീസ് കം കോട്ടേഴ്‌സ് നിര്‍മിക്കൽ, നഗരസഭാ പ്രദേശത്ത് തരിശുകിടക്കുന്ന ഭൂമി കുടുംബശ്രീ വനിത പുരുഷ കാര്‍ഷിക കൂട്ടായ്മകള്‍ രൂപീകരിച്ച് നഗരസഭയുടെ ഉത്തരവാദിത്വത്തില്‍ ഉടമസ്ഥരുടെ അനുവാദത്തോടെ കൃഷി നടത്താനുള്ള പദ്ധതി എന്നിവയും പ്രകടനപത്രികയിൽ പറയുന്നു. പാലാ ജനറല്‍ ആശുപത്രി എല്ലാവിധ ആധുനിക രോഗനിര്‍ണയ ചികിത്സ സൗകര്യങ്ങളുമുള്ള ആശുപത്രിയായി രൂപപ്പെടുത്തി രോഗി സൗഹൃദമാക്കുമെന്നും ഇടതുമുന്നണി പറയുന്നു.

ABOUT THE AUTHOR

...view details