കോട്ടയം:വൈദ്യുതി ചെലവ് കുറയ്ക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പാലാ ജനറലാശുപത്രിയിലെ ലൈറ്റുകളെല്ലാം എല്‍.ഇ.ഡിയിലേയ്ക്ക് മാറ്റി. പൊതുമരാമത്ത് വിഭാഗം നടപ്പാക്കുന്ന ഊര്‍ജ്ജസംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞ എല്‍ഇഡി ലെറ്റുകള്‍ സ്ഥാപിച്ചത്. പ്രവര്‍ത്തനരഹിതമായ ബള്‍ബുകളും മാറ്റി . തകരാറിലായിരുന്ന 200ഓളം ഫാനുകള്‍ മാറ്റി പുതിയത് സ്ഥാപിച്ചു. ഒ.പി, ഐപി സെക്ഷനുകളില്‍ ഫാനുകള്‍ പ്രവര്‍ത്തനക്ഷമമായതോടെ രോഗികള്‍ക്കും ആശ്വാസമായി.
പാലാ ജനറല്‍ ആശുപത്രിയില്‍ ഇനി എല്‍.ഇ.ഡി വെളിച്ചം - പാലാ ജനറലാശുപത്രി
ആശുപത്രിയിലെ അഞ്ഞൂറോളം ലൈറ്റുകളാണ് മാറ്റി സ്ഥാപിച്ചത്. തകരാറിലായിരുന്ന 200-ഓളം ഫാനുകളും മാറ്റി സ്ഥാപിച്ചു
![പാലാ ജനറല്‍ ആശുപത്രിയില്‍ ഇനി എല്‍.ഇ.ഡി വെളിച്ചം പാലാ ജനറലാശുപത്രിയില്‍ ഇനി എല്‍.ഇ.ഡി വെളിച്ചം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5729963-thumbnail-3x2-ghk.jpg)
പാലാ ജനറലാശുപത്രിയില്‍ ഇനി എല്‍.ഇ.ഡി വെളിച്ചം
പാലാ ജനറല്‍ ആശുപത്രിയില്‍ ഇനി എല്‍.ഇ.ഡി വെളിച്ചം
ഓരോ മാസവും ഉയര്‍ന്ന വൈദ്യുതി ബില്ലാണ് ആശുപത്രിയില്‍ ലഭിച്ചിരുന്നത്. പുതിയ ഉപകരണങ്ങള്‍ സ്ഥാപിച്ചതോടെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു. പൊതുമരാമത്ത് വൈദ്യുതി വിഭാഗം സെക്ഷന്‍ ഓഫീസിന്‍റെ മേല്‍നോട്ടത്തിലാണ് പുതിയ ഉപകരണങ്ങള്‍ സ്ഥാപിച്ചത്.
Last Updated : Jan 16, 2020, 4:33 PM IST