കേരളം

kerala

ETV Bharat / state

നഗരസഭ തെരഞ്ഞെടുപ്പ്; ഈരാറ്റുപേട്ടയില്‍ എൽ.ഡി.എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു - ഈരാറ്റുപേട്ടയില്‍ എൽ.ഡി.എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു

ഈരാറ്റുപോട്ട നഗരസഭാ തെരഞ്ഞെടുപ്പിന്‍റെ എല്‍ഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, എൽ.ഡി.എഫ് കൺവീനർ മാത്യൂസ് വീടന് നൽകികൊണ്ടാണ് പത്രിക പ്രകാശനം ചെയ്തത്. സമഗ്ര വികസനം,സാമൂഹ്യ നീതി,അഴിമതി രഹിതം എന്ന പേരിലാണ് പത്രിക ഇറക്കിയിരിക്കുന്നത്.

Erattupetta municipality  LDF manifesto  LDF releases manifesto for Iratupetta municipal polls  municipal polls  നഗരസഭ തെരഞ്ഞെടുപ്പ്; ഈരാറ്റുപേട്ടയില്‍ എൽ.ഡി.എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു  നഗരസഭ തെരഞ്ഞെടുപ്പ്  ഈരാറ്റുപേട്ടയില്‍ എൽ.ഡി.എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു  എൽ.ഡി.എഫ് പ്രകടന പത്രിക
നഗരസഭ തെരഞ്ഞെടുപ്പ്; ഈരാറ്റുപേട്ടയില്‍ എൽ.ഡി.എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു

By

Published : Dec 4, 2020, 1:59 PM IST

കോട്ടയം : ഈരാറ്റുപേട്ട നഗരസഭ തെരഞ്ഞെടുപ്പിന്‍റെ എൽ.ഡി എഫ് പ്രകടന പത്രിക പ്രകാശനം ചെയ്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, എൽ.ഡി.എഫ് കൺവീനർ മാത്യൂസ് വീടന് നൽകികൊണ്ടാണ് പത്രിക പ്രകാശനം ചെയ്തത്. സമഗ്ര വികസനം,സാമൂഹ്യ നീതി,അഴിമതി രഹിതം എന്ന പേരിലാണ് പത്രിക ഇറക്കിയിരിക്കുന്നത്. ഈരാറ്റുപേട്ട ഗവണ്‍മെന്‍റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കും, വീടില്ലാത്ത മുഴുവൻ കുടുംബങ്ങൾക്കും ലൈഫ് പദ്ധതി മുഖേന വീട് നൽകും, കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രികൃത കുടിവെള്ള പ്രോജക്ട് സ്ഥാപിക്കുകയും കുടിവെള്ള സൊസൈറ്റികൾ കുറ്റമറ്റതാക്കി പ്രവർത്തിപ്പിക്കും, നഗരത്തിലെ മാലിന്യം സംസ്കരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മാലിന്യ നീക്ക പ്രവർത്തനവും , സ്ഥാപനങ്ങള്‍ വീടുകൾ എന്നിവടങ്ങളിൽ നിന്നും നേരിട്ട് മാലിന്യം സ്വീകരിക്കുന്ന ക്ലീൻ സിറ്റി പദ്ധതി നടപ്പിലാക്കും , കുടുംബശ്രീ പ്രവർത്തകർ നേതൃത്വം നൽകുന്ന ഷീ ടോയ്‍ലെറ്റുകൾ മാതൃകാപരമായി പ്രവർത്തിപ്പിക്കും , മാർക്കറ്റ് കോംപ്ലക്സ് ജനങ്ങൾക്ക് തുറന്നു കൊടുക്കും ,ടൗൺ ബസ്സ്റ്റാൻഡ് കൂടുതൽ സൗകര്യങ്ങളോടെ മെച്ചപ്പെട്ട രീതിയിൽ പരിഷ്കരിക്കും, വ്യാപാരികളുടെയും പൊതുസമൂഹത്തിന്‍റെയും അഭിപ്രായം തേടി ശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണങ്ങൾ നടപ്പിലാകും, നഗരസഭയിലുള്ള മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഏർപ്പെടുത്തും തുടങ്ങിയ 36 വാഗ്ദാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സിപിഐ ജില്ല കമിറ്റി അംഗം ഇ കെ മുജീബ്, ലോക്കൽ സെക്രട്ടറി കെ എം ബഷീർ, സിപിഐഎം ജില്ലാ കമിറ്റി അംഗം ജോയ് ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി എം കെ തോമസുകുട്ടി എന്നിവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details