കേരളം

kerala

ETV Bharat / state

എൽ.ഡി.എഫ് കോട്ടയം ജില്ല കമ്മറ്റി യോഗം ഇന്ന് - LDF meeting

കേരള കോൺഗ്രസ് എം മുന്നണി പ്രവേശനത്തിന് ശേഷമുള്ള ആദ്യ യോഗമാണ് നടക്കുന്നത്

കോട്ടയം  Kottayam  സീറ്റുവിഭജനം  എൽ.ഡി.എഫ് യോഗം  LDF meeting  Kerala congress M jose K Mani
എൽ.ഡി.എഫ് കോട്ടയം ജില്ലാ യോഗം ഇന്ന്

By

Published : Oct 30, 2020, 3:05 PM IST

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം സംബന്ധിച്ചുള്ള നിർണായക എൽ.ഡി.എഫ് കോട്ടയം ജില്ല കമ്മറ്റി യോഗം ഇന്ന് വൈകിട്ട് അഞ്ചിന് ചേരും. കേരള കോൺഗ്രസ് എം മുന്നണി പ്രവേശനത്തിന് ശേഷമുള്ള ആദ്യ യോഗമാണ് നടക്കുന്നത്.

സീറ്റുവിഭജനവും സ്ഥാനാർഥി നിർണയവും സംബസിച്ച സി.പി.എം ഘടകകക്ഷികളുമായി രണ്ട് വട്ടം ചർച്ച നടത്തിയിരിരുന്നു. ഇതിനു പിന്നാലെയാണ് അവസാനഘട്ട ചർച്ചകൾ. മുന്നണിയിലെത്തി കേരള കോൺഗ്രസ് എം ജോസ് പക്ഷം തദ്ദേശ തലത്തിലെ സിറ്റിങ് സീറ്റുകൾ ആവശ്യപ്പെടാനാണ് സാധ്യത. അതോടൊപ്പം കോട്ടയം ജില്ലാ പഞ്ചായത്തിലെ പകുതി സീറ്റും കേരളാ കോൺഗ്രസ് ആവശ്യപ്പെട്ടേയ്ക്കും. പാലാ സീറ്റിലും ചർച്ചകൾ നടക്കുമെന്നാണ് സൂചന. അതേസമയം സി.പി.ഐ വിട്ടുവീഴ്ച്ചകൾക്ക് തയ്യാറാണ്. സീറ്റുവിഭജനത്തിൽ പൊതുമാനദണ്ഡം വേണമെന്നാണ് സി.പി.ഐ നിലപാട്. സീറ്റ് വിഭജനത്തിൽ അർഹമായ പ്രാധിനിത്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനാധിപത്യ കേരള കോൺഗ്രസ് ഉൾപ്പെടെയുള്ള എൽ.ഡി.എഫ് ലെ മറ്റ് ഘടകകക്ഷികൾ.

ABOUT THE AUTHOR

...view details