കോട്ടയം: റാങ്ക് ലിസ്റ്റിലുള്ള ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാറാണെന്ന് സിപിഐ ദേശീയ നേതാവ് ബിനോയ് വിശ്വം. യുഡിഎഫ് സർക്കാറിന്‍റെ അവസാന നാളുകളില്‍ നിയമനം നല്‍കിയത് അന്നത്തെ റാങ്ക് ലിസ്റ്റിലെ ആറ് ശതമാനം പേർക്കായിരുന്നു എങ്കിൽ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതേ കാലയളവിൽ ജോലി കൊടുത്തത് 31 ശതമാനം പേർക്കാണെന്നും അദ്ദേഹം പറഞ്ഞു.
റാങ്ക് ലിസ്റ്റിലുള്ള ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍; ബിനോയ് വിശ്വം
റാങ്ക് ലിസ്റ്റിലുള്ള ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാറാണെന്ന് സിപിഐ ദേശീയ നേതാവ് ബിനോയ് വിശ്വം. എല്‍ഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ യാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റാങ്ക് ലിസ്റ്റിലുള്ള ഏറ്റവും കൂടുതല്‍പേര്‍ക്ക് ജോലി നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍; ബിനോയ് വിശ്വം
എല്‍ഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ യാത്രക്കിടെ ഈരാറ്റുപേട്ടയിലെ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. യാത്ര കോട്ടയം ജില്ലയിലെ പര്യടനം ആരംഭിച്ചു. പാലാ, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം യാത്ര വെള്ളിയാഴ്ച ആലപ്പുഴയിലേക്ക് പ്രവേശിക്കും.