കേരളം

kerala

ETV Bharat / state

എല്‍.ഡി.എഫിനായി സൈക്കിൾ പ്രചാരണവുമായി നാട്ടകം സ്വദേശി - LDF election camping cycle

കോട്ടയത്തെ ഇടതു സ്ഥാനാർഥി അഡ്വ. കുമാറിന് വേണ്ടിയാണ് സന്തോഷിൻ്റെ സൈക്കിൾ പ്രചാരണം. സ്ഥാനാർഥിയുടെ ചിത്രവും പാർട്ടി കൊടിയും സൈക്കിളിൽ വച്ചു കെട്ടിയാണ് സന്തോഷിൻ്റെ യാത്ര.

കോട്ടയത്തെ ഇടതുപക്ഷ സ്ഥാനാർഥി  KRസന്തോഷ്  കോട്ടയത്തെ ഇടതു സ്ഥാനാർത്ഥി Adv. കുമാർ  LDF election camping cycle  LDF election camping cycle KR Santhosh
സൈക്കിൾ പ്രചാരണവുമായി നാട്ടകം സ്വദേശി; ലക്ഷ്യം എൽഡിഎഫ് ജയം

By

Published : Mar 27, 2021, 3:20 PM IST

കോട്ടയം: തെരഞ്ഞെടുപ്പടുത്താൽ സ്ഥാനാർഥികളും അണികളും പ്രചാരണം നടത്തുന്നത് സാധാരണയാണ്. എന്നാൽ കോട്ടയത്ത് വേറിട്ട പ്രചാരണ രീതിയുമായി വോട്ട് തേടിയിറങ്ങിയിരിക്കുകയാണ് നാട്ടകം സ്വദേശി കെആർ സന്തോഷ്. സൈക്കിളിലാണ് സന്തോഷ് വോട്ട് തേടുന്നത്. കോട്ടയത്തെ ഇടതു സ്ഥാനാർഥി അഡ്വ. കുമാറിന് വേണ്ടിയാണ് സന്തോഷിൻ്റെ സൈക്കിൾ പ്രചാരണം. സ്ഥാനാർഥിയുടെ ചിത്രവും പാർട്ടി കൊടിയും സൈക്കിളിൽ വച്ചു കെട്ടിയാണ് സന്തോഷിൻ്റെ യാത്ര. തൻ്റെ പാർട്ടിയെ വിജയിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ ഇപ്പോൾ സന്തോഷിനുള്ളൂ.

സൈക്കിൾ പ്രചാരണവുമായി നാട്ടകം സ്വദേശി; ലക്ഷ്യം എൽഡിഎഫ് ജയം

സെക്യൂരിറ്റി ജീവനക്കാരനാണ് സന്തോഷ്‌. മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിലും ഇടതു സ്ഥാനാർഥികൾക്ക് വേണ്ടി സന്തോഷ് സൈക്കിളിൽ പര്യടനം നടത്തിയിട്ടുണ്ട്. ഇടതു പക്ഷത്തിന് തുടർ ഭരണം കിട്ടുമെന്നും കോട്ടയത്തെ സിറ്റിങ് എംഎൽഎ അനിൽ കുമാറിനെതിരെ അട്ടിമറി വിജയം നേടുമെന്നുമാണ് സന്തോഷ് പറയുന്നത്. എന്നും രാവിലെ മുതൽ വൈകുന്നേരം വരെ മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങൾ സൈക്കിളിൽ സഞ്ചരിച്ച് സ്ഥാനാർഥിക്കായി വോട്ട് അഭ്യർഥിക്കും.

ABOUT THE AUTHOR

...view details