കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വരുമ്പോൾ വലിയ തിരിച്ചടി നേടിയിരിക്കുകയാണ് യുഡിഎഫ്. പ്രമുഖ നേതാക്കളുടെ തട്ടകങ്ങളുൾപ്പെടെ എൽഡിഎഫ് കയ്യടക്കി കഴിഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി പഞ്ചായത്തും പിടിച്ചെടുത്ത് എൽഡിഎഫ് - ഉമ്മൻ ചാണ്ടിയുടെ സ്വന്തം പുതുപ്പള്ളി പഞ്ചായത്തും പിടിച്ചെടുത്ത് എൽഡിഎഫ്
കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിന്‍റെ ഭരണം ഇടതുമുന്നണി പിടിച്ചെടുക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പുറമെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കോട്ടയായ പുതുപ്പള്ളി പഞ്ചായത്തും പിടിച്ചെടുത്തിരിക്കുകയാണ് എൽഡിഎഫ്. കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്തിന്‍റെ ഭരണം ഇടതുമുന്നണി പിടിച്ചെടുക്കുന്നത്. ഒൻപത് സീറ്റ് നേടിയാണ് എൽഡിഎഫ് വിജയിച്ചത്. യുഡിഎഫിന് ഏഴുസീറ്റും ബിജെപിക്ക് രണ്ട് സീറ്റുമാണ് ലഭിച്ചത്. ഉമ്മൻചാണ്ടിയുടെ വാര്‍ഡിലുൾപ്പെടെ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ യുഡിഎഫ് പിന്നിലായിരുന്നു.