കോട്ടയം: എന്‍.സി.പിയുടെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്‍റായി ലതിക സുഭാഷിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതൃപദവിയില്‍ നിന്നെത്തിയ അഡ്വ. പി.എം സുരേഷ് ബാബുവിനെ (കോഴിക്കോട്) വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. പി.കെ. രാജന്‍ മാസ്‌റ്റർ (തൃശൂര്‍) വൈസ് പ്രസിഡന്‍റായി തുടരും.
ലതിക സുഭാഷ് എന്‍.സി.പിയുടെ പുതിയ സംസ്ഥാന വൈസ് പ്രസിഡന്‍റ് - NCP
അഡ്വ. പി.എം സുരേഷ് ബാബു, പി.കെ. രാജന്‍ മാസ്‌റ്റർ എന്നിവരെയും വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു.

കെ.എസ്.യു (എസ്) മുന്‍ പ്രസിഡന്‍റും എന്‍.എസ്.എസ് എച്ച്.ആര്‍ വിഭാഗം മുന്‍ മേധാവിയുമായ കെ.ആര്‍. രാജന്‍ (കോട്ടയം), തൃശൂര്‍ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.വി.വല്ലഭന്‍ (തൃശൂര്‍), പി.എസ്.സി മുന്‍ മെമ്പർ പ്രൊഫ. ജോബ് കാട്ടൂര്‍ (കോഴിക്കോട് ) സുഭാഷ് പുഞ്ചക്കോട്ടില്‍ (കോട്ടയം), വി.ജി. രവീന്ദ്രന്‍ (എറണാകുളം), ഡോ. സി.പി.കെ. ഗുരുക്കള്‍ (മലപ്പുറം), മാത്യൂസ് ജോര്‍ജ് (പത്തനംതിട്ട), അബ്‌ദുല്‍ റസാഖ് മൗലവി (പാലക്കാട്), എം. അലിക്കോയ (കോഴിക്കോട്), ആലീസ് മാത്യൂ (മലപ്പുറം) എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ദേശീയ സെക്രട്ടറി എന്‍.എ മുഹമ്മദ് കുട്ടി ട്രഷററുടെ ചുമതല വഹിക്കും.
Also Read:ലതിക സുഭാഷ് എൻസിപിയിലേക്ക്