കോട്ടയം: ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കണമോ എന്നത് പ്രവർത്തകരുമായി കൂടിയാലോചിച്ചു തീരുമാനിക്കുമെന്ന് ലതിക സുഭാഷ്. കോൺഗ്രസ് ഇനി സീറ്റ് തന്നാൽ സ്വീകരിക്കില്ല. പാർട്ടിയെ മോശപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സ്വതന്ത്രയായി മത്സരിക്കണമെന്ന് പ്രവർത്തകരും തന്നെ സ്നേഹിക്കുന്നവരും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കില്ലെന്നും ലതിക സുഭാഷ് പറഞ്ഞു.
'മത്സരിക്കണമെന്ന് പ്രവർത്തകരും തന്നെ സ്നേഹിക്കുന്നവരും ആവശ്യപ്പെടുന്നു'; ലതിക സുഭാഷ് - Ettumanoor
സ്ത്രീകൾക്ക് സീറ്റു നൽകാത്തതിലാണ് പ്രതിഷേധം. എകെ ആന്‍റണിയോടും തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ മറുപടിയുണ്ടായില്ല.
ലതിക സുഭാഷ് ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിച്ചേക്കും
സ്ത്രീകൾക്ക് സീറ്റു നൽകാത്തതിലാണ് പ്രതിഷേധം. എകെ ആന്‍റണിയോടും തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാൽ മറുപടിയുണ്ടായില്ല. ഏറ്റുമാനൂർ സീറ്റാണ് ആവശ്യപ്പെട്ടത്. അത് നിരാകരിച്ചത് ആരാണെന്നറിയില്ലെന്നും ലതിക കൂട്ടിച്ചേര്‍ത്തു. താൻ തലമുണ്ഡനം ചെയ്തത് എന്തിനാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്നും ലതിക സുഭാഷ് ആവശ്യപ്പെടു. സിപിഎമ്മിന്‍റെ സിറ്റിംഗ് സീറ്റായ മണ്ഡലത്തില്‍ ജോസഫ് വിഭാഗത്തിന്‍റെ പ്രിൻസ് ലൂക്കോസിനെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. എല്‍ഡിഎഫിനായി വിഎൻ വാസവനാണ് മത്സരിക്കുന്നത്.
Last Updated : Mar 15, 2021, 11:59 AM IST