കോട്ടയം:താന്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കണമെന്ന് ലതിക സുഭാഷ്. ഓലപ്പാമ്പിനെ കാണിച്ച് ഏറ്റുമാനൂരുകാരെ പേടിപ്പിക്കരുതെന്നും അവഗണിക്കപ്പെട്ട നിരവധി നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ലതിക സുഭാഷ് പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ലതിക സുഭാഷ്
ലതിക സുഭാഷ് മാര്‍ച്ച് 19ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ലതിക സുഭാഷ്
അതേസമയം ലതിക സുഭാഷ് അടഞ്ഞ അധ്യായമാണെന്നായിരുന്നു രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രതികരണം. കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട കാര്യമില്ലെന്നാണ് മുല്ലപ്പള്ളി പരിഹസിച്ചത്. നാളെ ഏറ്റുമാനൂരില്‍ പൗരസ്വീകരണത്തില്‍ ലതിക സുഭാഷ് പങ്കെടുക്കും. വിവിധ മേഖലയില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും പൗരസ്വീകരണത്തില്‍ പങ്കെടുക്കും. മാര്‍ച്ച് 19ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനമെന്നും ലതിക സുഭാഷ് അറിയിച്ചു.