കേരളം

kerala

ETV Bharat / state

റെയിൽവേ മേൽപാലത്തില്‍ മണ്ണിടിച്ചിൽ; വീടുകൾ അപകട ഭീഷണിയിൽ

കോൺക്രീറ്റിങ് ജോലിക്കിടെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു

By

Published : May 27, 2021, 2:05 PM IST

Landslide on railway overbridge; houses in danger  Landslide  Landslide on railway overbridge  മണ്ണിടിച്ചിൽ  റെയിൽവേ മേൽപ്പാലം  റെയിൽവേ മേൽപ്പാലത്തിൽ മണ്ണിടിച്ചിൽ  പൂവൻ തുരുത്ത് റെയിൽവേ മേൽപ്പാലം
Landslide on railway overbridge; houses in danger

കോട്ടയം: പൂവൻ തുരുത്ത് റെയിൽവേ മേൽപ്പാലത്തിന്‍റെ കോൺക്രീറ്റിങ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് സമീപത്തെ വീടിന് അപകടഭീഷണി. ഇനിയും മണ്ണ് ഇടിയാതിരിക്കാൻ ഇവിടെ സംരക്ഷണ ഭിത്തി നിർമിച്ച് നൽകണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

റെയിൽവേ മേൽപ്പാലത്തിൽ മണ്ണിടിച്ചിൽ; വീടുകൾ അപകട ഭീഷണിയിൽ

പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി കൊല്ലാട് പൂവൻ തുരുത്തിൽ നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന്‍റെ കോൺക്രീറ്റിങ് ജോലികൾ ഇന്നലെ മുതലാണ് പുനരാരംഭിച്ചത്. രണ്ട് ലോഡ് കോൺക്രീറ്റ് എത്തിച്ച് പണികൾ ആരംഭിച്ചശേഷം മൂന്നാം ലോഡ് കോൺക്രീറ്റിന്‍റെ പണികൾ ആരംഭിക്കും മുമ്പ് തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മണ്ണ് ഇടിഞ്ഞത്. പത്തോളം പേർ സംഭവസ്ഥലത്ത് ഉണ്ടായിരിക്കവെ തലനാരിഴയ്ക്ക് അപകടം ഒഴിവാകുകയായിരുന്നു.

മണ്ണിടിഞ്ഞത് മൂലം പുത്തൻ പുരക്കൽ സാബുവിന്‍റെ വീടിനാണ് ഇപ്പോൾ ഭീഷണി. സാബുവിന്‍റെ വീട്ടുമുറ്റത്തെ തിട്ടയാണ് ഇടിഞ്ഞ് റെയിൽ പാളത്തിലേക്ക് പതിച്ചത്. ഇതിന് മുമ്പ് രണ്ട് തവണ കൂടി ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. ആദ്യതവണ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ റെയിൽവേ അധികൃതരെ അറിയിക്കാൻ കഴിഞ്ഞില്ല, രണ്ടാംതവണ നേരിയ തോതിൽ മാത്രമാണ് മണ്ണിടിച്ചിലുണ്ടായത്. മൂന്നാമത്തെ മണ്ണിടിച്ചിൽ തങ്ങളുടെ വീടിന് ഭീഷണിയായിരിക്കുകയാണെന്ന് സാബുവും ഭാര്യ മണിയമ്മയും പറയുന്നു.

Also Read: അനർഹമായി ബിപിഎൽ കാർഡ് കൈവശമുള്ളവർ പിൻവലിക്കണമെന്ന് ഭക്ഷ്യമന്ത്രി

ഒന്നര വർഷം മുമ്പ് ആരംഭിച്ച പാലം നിർമാണം കൊവിഡ് പ്രതിസന്ധി മൂലം ഇടയ്ക്ക് നിർത്തിവെച്ചിരുന്നു. കോൺക്രീറ്റിങ് പുനരാരംഭിക്കും മുമ്പ് തങ്ങളുടെ ജീവന് സംരക്ഷണം നൽകും വിധം ഇവിടെ സംരക്ഷണ ഭിത്തി നിർമിച്ച് നൽകണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അതേ സമയം പാലം പണി ഉടൻ പൂർത്തിയാക്കണമെന്നും വീടുകളുടെ അപകട ഭീഷണി ഒഴിവാക്കണ മെന്നും സ്ഥലം സന്ദർശിച്ച എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു

ABOUT THE AUTHOR

...view details