കോട്ടയം:എരുമേലി കണമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ (landslide) കനത്ത നാശം. ഇന്ന് പുലര്‍ച്ചെ കണമലയിൽ രണ്ട് ഇടത്താണ് ഉരുൾ പൊട്ടിയത്. മണ്ണിനടിയിൽ പെട്ട ഒരാളെ രക്ഷപ്പെടുത്തി. എടത്തിനകത്ത് ആന്‍റണി, തെനിയപ്പാക്കൽ റോബിൻ എന്നിവരുടെ വീടുകളില്‍ മണ്ണും വെള്ളവും കയറിയിട്ടുണ്ട്. റോബിന്‍റെ മാതാവ് മണ്ണിൽ പുതഞ്ഞുവെങ്കിലും രക്ഷപ്പെടുത്തി.
എരുമേലി കണമല എരുത്വാപ്പുഴ റോഡിൽ ബിഎസ്‌എന്‍എല്‍ ഓഫീസിന് സമീപം റോഡിലേക്ക് മണ്ണും കല്ലും ഒഴുകി വന്നിട്ടുണ്ട്. കീരിത്തോട് ഭാഗത്ത് ഉരുൾ പൊട്ടിയതായി അറിയുന്നു. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തുണ്ട്. രാത്രി 11 മണിയോടെ ആരംഭിച്ച മഴയാണ് ഉരുൾ പൊട്ടലിന് കാരണമെന്നാണ് കരുതുന്നുത്.