കേരളം

kerala

ETV Bharat / state

വിസതട്ടിപ്പ്; കോട്ടയത്ത് പിടിയിലായ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി - പൊലീസ്

വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തുവെണാണ് പരാതി

Kuravilangad police have taken into custody a woman arrested by the Kattappana police in a visa fraud case  Kuravilangad police  police  woman arrested by the Kattappana police in a visa fraud case  Kattappana police  visa fraud case  വിസതട്ടിപ്പ്; പിടിയിലായ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി  വിസതട്ടിപ്പ്  പൊലീസ്  കസ്റ്റഡി
വിസതട്ടിപ്പ്; പിടിയിലായ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

By

Published : Mar 20, 2021, 6:39 AM IST

കോട്ടയം: വിസ തട്ടിപ്പ് കേസിൽ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്ത യുവതിയെ കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. രാമപുരം സ്വദേശികളുടെ പരാതിയെ തുടർന്നാണ് നടപടി. പരാതിക്കാരുടെ സഹോദരനും സുഹൃത്തുക്കൾക്കും വിദേശത്ത് ജോലി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തുവെണാണ് പരാതി. രാമപുരം സ്വദേശികളായ ചിറയിൽ സുനിൽ സ്റ്റീഫൻ, ഭാര്യ സിനി എന്നിവരാണ് പരാതിക്കാർ. കട്ടപ്പന പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത വിദ്യ ഇമ്മാനുവൽ എന്ന യുവതിക്കും അവരുടെ സംഘാംഗങ്ങൾക്കും എതിരെയാണ് സുനിൽ സ്റ്റീഫൻ പരാതി നൽകിയിരിക്കുന്നത്.

ഇസ്രായേലിൽ ജോലി ചെയ്യുന സിനി ജോലി സ്ഥലത്ത് വച്ചാണ് വിദ്യയെ പരിചയപ്പെട്ടത്. പിന്നിട് സിനിയുടെ ഭർതൃ സഹോദരനും സുഹൃത്തുക്കളുമടക്കം 13 പേർക്ക് ജോലി വാങ്ങിച്ച് നൽകാമെന്നായിരുന്നു കരാർ. ജോലി ആവശ്യമുണ്ടായിരുന്നവർ പണം നൽകിയത് സിനിയുടെയും ഭർത്താവിന്‍റെയും ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു. ഈ പണം പലപ്പോഴായി വിദ്യയുടെയും കൂട്ടാളികളുടെയും അക്കൗണ്ടിലേക്ക് കൈമാറി. അൻപത് ലക്ഷത്തോളം രൂപയാണ് സുനിൽ - സിനി ദമ്പതികൾക്ക് നഷ്ടപെട്ടത്. ജോലി ലഭിക്കാതായതോടെ ഇവരെ പണമേൽപ്പിച്ച ഉദ്യോഗാർഥികളിൽ ചിലർ ഇവർക്കെതിരെയും പരാതി നൽകി. വിദ്യയും കൂട്ടാളികളും ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കിയതോടെ സുനിൽ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇടുക്കി ജില്ലയിൽ നിന്നും തട്ടിപ്പിനിരയായവർ നൽകിയ പരാതിയെ തുടർന്ന് കട്ടപ്പന പൊലീസാണ് വിദ്യയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പാലാ കോടതിയിൽ ഹാജരാക്കിയ ശേഷം കുറവിലങ്ങാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ABOUT THE AUTHOR

...view details