പല നിയമ വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമുള്ള സംഘടനയാണ് എസ് ഡി പി ഐ എന്ന ആരോപണങ്ങൾ നിലനിൽക്കെ മുസ്ലിംലീഗ് ഇത്തരത്തിലൊരു നിലപാട് എടുത്തിട്ടുണ്ടെങ്കിൽ അത് തെറ്റാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ പറഞ്ഞു. മുസ്ലിം ലീഗും എസ് ഡി പി ഐയുംകൂട്ടായി ചേർന്നുള്ള പ്രവർത്തനത്തിലേക്ക് പോകുമെന്ന് താൻ വിശ്വസിക്കുന്നില്ല. അങ്ങനെ പോകുന്നുണ്ടെങ്കിൽ അത് അപകടകരമായിരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.
മുസ്ലിം ലീഗ്-എസ് ഡി പി ഐ കൂടിക്കാഴ്ച അപകടകരമെന്ന് കുമ്മനം രാജശേഖരന്‍ - മുസ്ലിം ലീഗ് എസ്ഡിപിഐ കൂടിക്കാഴ്ച
മുസ്ലിം ലീഗ്- എസ് ഡി പി ഐ കൂടിക്കാഴ്ച അപകടകരമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലായാലും മത്സരിക്കുമെന്നും കുമ്മനം. .
കുമ്മനം രാജശേഖരൻ
തന്‍റെ സംസ്ഥാനരാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവ് പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ്. വരുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടിയിൽ താൻ സ്ഥാനാർത്ഥിത്വം ആവശ്യപ്പെട്ടിട്ടില്ലെന്നും കുമ്മനം രാജശേഖരൻ പ്രതികരിച്ചു.തനിക്ക് മത്സരിക്കാൻ താൽപര്യം ഇല്ല, പാർട്ടി പറഞ്ഞാൽ ഏതു മണ്ഡലത്തിലായാലുംമത്സരിക്കും. കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ബിജെപി ദേശീയ നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.