കേരളം

kerala

ETV Bharat / state

അടിയന്തരാവസ്ഥയ്‌ക്ക്‌ സമാന അവസ്ഥയാണ് കേരളത്തിലെന്ന് കുമ്മനം രാജശേഖരൻ - അടിയന്തരാവസ്ഥ

പൗരാവകാശ ബോധവും അടിയന്തരാവസ്ഥയും എന്ന വിഷയത്തിൽ ബിജെപി കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളത്തിൽ ഇന്നു നടക്കുന്നത് പൗരാവകാശ ധ്വംസനം  kummanam rajasekharan about kerala politics  kummanam rajasekharan  അടിയന്തരാവസ്ഥ  മുൻ മിസോറം ഗവർണര്‍ കുമ്മനം രാജശേഖരൻ
അടിയന്തരാവസ്ഥയ്‌ക്ക്‌ സമാന അവസ്ഥയാണ് കേരളത്തിലെന്ന് കുമ്മനം രാജശേഖരൻ

By

Published : Jun 25, 2022, 7:54 PM IST

കോട്ടയം: പ്രതിയോഗികളെ നിശബ്‌ദമാക്കാനും നാവരിഞ്ഞ് ഇല്ലാതാക്കാനും നിയമത്തെ ആയുധമാക്കുന്ന അടിയന്തരാവസ്ഥയ്‌ക്ക്‌ സമാന അവസ്ഥയാണ് സംസ്ഥാനത്ത് ഇന്നുള്ളതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. പൗരാവകാശ ബോധവും അടിയന്തരാവസ്ഥയും എന്ന വിഷയത്തിൽ ബിജെപി കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിയന്തരാവസ്ഥയ്‌ക്ക്‌ സമാന അവസ്ഥയാണ് കേരളത്തിലെന്ന് കുമ്മനം രാജശേഖരൻ

പൊലീസുകാരുടെ നടുക്ക് നിന്നാണ് ഏതൊരു കൊലകൊമ്പനെയും നേരിടും എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ന് സെമിനാറിൽ സംസാരിച്ച പി.സി ജോർജ് പരിഹസിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, ജില്ല പ്രസിഡന്‍റ് ലിജിൻ, പി.കെ രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അടിയന്തരാവസ്ഥയ്‌ക്ക്‌ എതിരെ പോരാട്ടം നയിച്ചവരെ ചടങ്ങിൽ ആദരിച്ചു.

ABOUT THE AUTHOR

...view details