കോട്ടയം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാൻ അനുമതി ലഭിച്ചതിന്‍റെ പ്രതീക്ഷയിൽ ടൂറിസം മേഖല. മാസങ്ങളായ അടച്ചുപൂട്ടൽ ടൂറിസം മേഖലയെ തകർച്ചയുടെ വക്കിൽ എത്തിച്ചിരുന്നു. എന്നാൽ ഇളവുകൾ അനുവദിച്ചതോടെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഹൗസ് ബോട്ട് വ്യവസായം ഉൾപ്പെടെയുള്ള വ്യവസായങ്ങൾ ചലിച്ചു തുടങ്ങി. കുമരകം കേന്ദ്രീകരിച്ചുള്ള ഹൗസ് ബോട്ടുകൾ വിലക്ക് നീങ്ങിയതിനെ തുടർന്ന് പ്രവർത്തിച്ചു തുടങ്ങിയതോടെ വേമ്പനാട്ട് കായലിലൂടെയുള്ള ബോട്ട് യാത്രയ്ക്ക് വിനോദ സഞ്ചാരികളും എത്തിത്തുടങ്ങി.
കൊവിഡ് ഇളവുകൾ മറ്റ് മേഖലക്ക് അനുവദിച്ചപ്പോൾ ടൂറിസം മേഖലക്ക് അനുവദിക്കാതിരുന്നത് ടൂറിസം തൊഴിലാളികൾക്ക് വലിയ തിരിച്ചടിയായിരുന്നു. ഇപ്പോൾ ഇളവുകൾ അനുവദിച്ചത് ടൂറിസം മേഖലക്ക് ആശ്വാസമായിരിക്കുകയാണ്. അതിർത്തികളിലെ പ്രശ്‌നങ്ങൾ കൂടി ഒഴിവാകുമ്പോൾ കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.