കേരളം

kerala

ETV Bharat / state

കൊവിഡിനെ പ്രതിരോധിക്കാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി കുടുംബശ്രീ - കോട്ടയം

ഓരോ ബ്ലോക്കില്‍ നിന്നും ഓരോ ടീം വീതമാണ് ഡിസ്ഇന്‍ഫെക്ഷന്‍ ടീമായി സജ്ജമാക്കിയിരിക്കുന്നത്

Kudumbasree joins Disinfection Team to fight Covid  Kudumbasree  Covid  Disinfection Team  കോട്ടയം  കുടുംബശ്രീ
കൊവിഡിനെ പ്രതിരോധിക്കാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി കുടുംബശ്രീ

By

Published : Oct 15, 2020, 11:12 PM IST

കോട്ടയം: കൊവിഡിനെ പ്രതിരോധിക്കാന്‍ വേറിട്ട മാര്‍ഗവുമായി കുടുംബശ്രീ. മഹാമാരിയെ തടയിടാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമിനെയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ സജ്ജമാക്കിയത്. പൊതു സ്വകാര്യ സ്ഥാപനങ്ങളിലും വാഹനങ്ങളിലും അണുനശീകരണം നടത്താന്‍ ടീം സജ്ജമാണ്.ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിരോധത്തിലൂടെ ഉപജീവനം കണ്ടെത്തുകയാണ് കുടുംബശ്രീ ടീം. ഓരോ ബ്ലോക്കില്‍ നിന്നും ഓരോ ഡിസ്ഇന്‍ഫെക്ഷന്‍ ടീം ഉണ്ട്. അഗ്‌നിശമന വിഭാഗത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും സഹകരണത്തോടെ ടീമിന് വിദഗ്‌ധ പരിശീലനം നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച സ്‌ക്വയര്‍ ഫീറ്റ് നിരക്കാണ് അണുവിമുക്ത പ്രക്രിയയ്ക്ക് ഈടാക്കുന്നത്.

കൊവിഡിനെ പ്രതിരോധിക്കാന്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമുമായി കുടുംബശ്രീ
പാലാ നഗരസഭയില്‍ നടന്ന ചടങ്ങില്‍ ഡിസ് ഇന്‍ഫെക്ഷന്‍ ടീമിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ഉപകരണങ്ങള്‍ കൈമാറി ഉദ്ഘാടനം ചെയ്അതു. സര്‍ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു കൗണ്‍സിലര്‍മാരായ മധു പാറയില്‍ ,റോയ് ഫ്രാന്‍സിസ്, സിബില്‍ പീറ്റര്‍, ശ്രി കല അനില്‍ കുമാര്‍, എന്‍.കെ മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ABOUT THE AUTHOR

...view details