ഈരാറ്റുപേട്ടയിൽ കെഎസ്‌യു പ്രവർത്തകർ പിസി ജോർജിന്‍റെ കോലം കത്തിച്ചു - പിസി ജോർജ്
ഉമ്മൻ ചാണ്ടിക്കെതിരെ പിസി ജോർജ് നടത്തിയ പരാമർശത്തെ പ്രതിഷേധിച്ചായിരുന്നു കോലം കത്തിച്ചത്
![ഈരാറ്റുപേട്ടയിൽ കെഎസ്‌യു പ്രവർത്തകർ പിസി ജോർജിന്‍റെ കോലം കത്തിച്ചു പി സി ജോർജിൻ്റെ കോലം കത്തിച്ചു* ksu strike against pc George കെഎസ്‌യു ഈരാറ്റുപേട്ട കോട്ടയം കെഎസ്‌യു പ്രവർത്തകർ പിസി ജോർജ് ksu strike](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10817813-thumbnail-3x2-ksu.jpg)
കെഎസ്‌യു പ്രവർത്തകർ പിസി ജോർജിന്‍റെ കോലം കത്തിച്ചു
കോട്ടയം:കെഎസ്‌യു ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്‍റെ കോലം കത്തിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്കെതിരെ പിസി ജോർജ് നടത്തിയ പരാമർശത്തെ പ്രതിഷേധിച്ചായിരുന്നു കോലം കത്തിച്ചത്. ഈരാറ്റുപേട്ട ടൗണിൽ നിന്ന് പ്രകടനമായി എത്തിയാണ് പ്രവർത്തകർ കോലം കത്തിച്ചത്. തന്‍റെ യുഡിഎഫ് പ്രവേശനത്തിന് ഉമ്മൻചാണ്ടിയാണ് തടസം നിന്നതെന്ന് പിസി ജോർജ് വാർത്തസമ്മേളളനത്തിൽ പറഞ്ഞിരുന്നു.
കെഎസ്‌യു പ്രവർത്തകർ പിസി ജോർജിന്‍റെ കോലം കത്തിച്ചു