കേരളം

kerala

ETV Bharat / state

കൂട്ട പിരിച്ചുവിടലിൽ തളരാതെ കോട്ടയം കെഎസ്ആർടിസി ഡിപ്പോകൾ - ksrtc kottayam

നിലവിലെ ഡ്രൈവർമാരുടെ അവധികൾ റദ്ദാക്കിയതോടൊപ്പം അധിക ഡ്യൂട്ടി നൽകിയുമാണ് കോട്ടയം കെഎസ്ആർടിസി ഡിപ്പോകൾ പ്രതിസന്ധിയെ മറികടന്നത്.

കോട്ടയം കെഎസ്ആർടിസി

By

Published : Jul 2, 2019, 8:40 PM IST

Updated : Jul 3, 2019, 1:01 AM IST

കോട്ടയം: എം പാനൽ ഡ്രൈവർമാരുടെ കൂട്ട പിരിച്ചുവിടൽ ഉണ്ടാക്കിയ പ്രതിസന്ധിയെ ചടുലനീക്കത്തിലൂടെ മറികടന്ന് കോട്ടയം ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകൾ. പ്രതിസന്ധി മറികടക്കാൻ അവധിയിലുണ്ടായിരുന്ന ജീവനക്കാരെ തിരിച്ചുവിളിച്ചും നിലവിലെ ജീവനക്കാർക്ക് അധിക ഡ്യൂട്ടിയും നൽകിയാണ് കെഎസ്ആർടിസി പ്രതിസന്ധിയെ താൽക്കാലികമായി മറികടന്നത്.

കൂട്ട പിരിച്ചുവിടലിൽ തളരാതെ കോട്ടയം കെഎസ്ആർടിസി ഡിപ്പോകൾ

കോട്ടയം ഡിപ്പോയിൽ മാത്രം 32 എം പാനൽഡ് ഡ്രൈവർമാരെയാണ് പിരിച്ചുവിട്ടത്. ഇതോടെ 22 സർവീസുകൾ ഞായറാഴ്ച്ച കോട്ടയം ഡിപ്പോയിൽ റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച്ച ഇത് ആവർത്തിക്കാതിരിക്കാൻ തീവ്രശ്രമമാണ് ഡിപ്പോകളിൽ നടത്തിയത്. നിലവിലെ ഡ്രൈവർമാരുടെ അവധികൾ റദ്ദാക്കിയതോടൊപ്പം അധിക ഡ്യൂട്ടിയും നൽകി. ഇതോടെ തിങ്കളാഴ്ച്ച സർവീസുകൾ സുഗമമായി തന്നെ നടന്നു. സൂപ്പർഫാസ്റ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മുടക്കം കൂടാതെ ജില്ലയിൽ സർവീസ് നടത്തി. ജീവനക്കാരുടെ പിൻതുണയുണ്ടങ്കിലും വരും ദിവസങ്ങളിൽ പിരച്ചുവിടൽ സർവീസുകളെ ബാധിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ പറയുന്നു. എം പാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ടപ്പേഴുണ്ടായ പ്രതിസന്ധിയും യാത്ര ക്ലേശവും കോട്ടയം ജില്ലയിൽ എം പാനൽ ഡ്രൈവർമാരുടെ പിരിച്ചുവിടലിലൂടെ ഉണ്ടായിട്ടില്ലെങ്കിലും സ്പെയർസ്‌പാർട്‌സുകളുടെ അഭാവം മൂലം വിവിധ ഡിപ്പോകളിൽ നിന്നായി ഏതാനം സർവീസുകൾ മുടങ്ങി.

Last Updated : Jul 3, 2019, 1:01 AM IST

ABOUT THE AUTHOR

...view details