കോട്ടയം: പുഞ്ചകൃഷിയുടെ പമ്പിങ്ങിന് കെ.എസ്.ഇ.ബി അമിത ചാര്‍ജ് ഈടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. 30 എച്ച്പിയുടെ മോട്ടോർ ഉപയോഗിക്കുന്നതിന് ആലപ്പുഴ ജില്ലയില്‍ 5600 രൂപ മതിയെന്നിരിക്കെ കോട്ടയത്ത് 13600 രൂപ അടയ്ക്കണമെന്നാണ് കർഷകർ പറയുന്നത്.
കൃഷിക്കായി പണം കണ്ടെത്തുന്നതിന് കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് കോട്ടയം ജില്ലയില്‍ പമ്പിങ്ങിനായി കെഎസ്ഇബി കര്‍ഷകരില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നത്. ഇതിനെ ചോദ്യം ചെയ്‌ത കര്‍ഷകരോട് നിഷേധാത്മകമായ നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.