കേരളം

kerala

ETV Bharat / state

ലതികാ സുഭാഷിന് പിന്നാലെ ഭർത്താവ് കെആർ സുഭാഷും കോൺഗ്രസ് വിട്ടു - എൻസിപി

പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വച്ച കെആർ സുഭാഷ് എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചു.

കെആർ സുഭാഷ് കോൺഗ്രസ് വിട്ടു  ലതികാ സുഭാഷ്  പാർട്ടിയിലെ പ്രാഥമിക അംഗത്വം  എൻസിപി  KR Subhash left congress party
ലതികാ സുഭാഷിന് പിന്നാലെ ഭർത്താവ് കെആർ സുഭാഷും കോൺഗ്രസ് വിട്ടു

By

Published : Jun 17, 2021, 5:08 PM IST

കോട്ടയം:സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ വീണ്ടും കൊഴിഞ്ഞു പോക്ക്. പാർട്ടിയിൽ നിന്നും രാജി വച്ച മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷ ലതികാ സുഭാഷിന് പിന്നാലെ ഭർത്താവ് കെആർ സുഭാഷും കോൺഗ്രസിൽ നിന്നും രാജി വച്ചു. പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി വച്ച കെആർ സുഭാഷ് എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് അറിയിച്ചു.

Read more: സ്ഥാനാർഥി നിർണയത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് മഹിളാ കോണ്‍ഗ്രസ്

കെപിസിസി നിർവാഹക സമിതി അംഗം, ഡിസിസി വൈസ് പ്രസിഡൻ്റ്, ഡിസിസി സെക്രട്ടറി-ജില്ലാ കൗൺസിൽ അംഗം. കുറഞ്ഞ കാലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്. തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നു.

2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൈപ്പിനിലെ യുഡിഎഫ് സ്ഥാനാർഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു. ഭാര്യ ലതികാ സുഭാഷ് ഇപ്പോൾ എൻസിപി സംസ്ഥാന വൈസ് പ്രസിഡൻ്റാണ്.

ABOUT THE AUTHOR

...view details