കോട്ടയം: തെരുവിൽ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടിച്ച സംഭവത്തിൽ നടപടിയുമായി കെപിസിസി. കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്ററിനെയും ടി.കെ സുരേഷ് കുമാറിനെയും പാർട്ടിയിൽ നിന്ന് സസ്‌സപെൻഡ് ചെയ്‌തു. നെടുംകുന്നത്ത് കോൺഗ്രസ് നേതാക്കന്മാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സമിതി അംഗം ജിജി പോത്തനെയും സസ്പെൻഡ് ചെയ്‌തിട്ടുണ്ട്.
തെരുവിൽ തമ്മിലടിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെൻഷൻ - കോണ്‍ഗ്രസ് നോതാക്കള്‍ തമ്മിൽ സംഘർഷം
കൊടുങ്ങൂരിലും , നെടുംകുന്നത്തുമാണ് നോതാക്കള്‍ തമ്മിൽ സംഘർഷം ഉണ്ടായത്
കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് പങ്കെടുത്ത കൊടുങ്ങൂരിലെ അനുമോദന ചടങ്ങിന് പിന്നാലെയാണ് ജനറൽ സെക്രട്ടറിമാരായ ടി.കെ സുരേഷ് കുമാറും ഷിൻസ് പീറ്ററും ഏറ്റുമുട്ടിയത്. ഡിസിസിയുടെ റിപ്പോർട്ട് അംഗീകരിച്ചാണ് ഇരുവരെയും കെപിസിസി സസ്പെൻഡ് ചെയ്‌തത്. കോട്ടയം നെടുംകുന്നത്ത് ആണ് രണ്ടാമത്തെ സംഭവം.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ജോ പായിക്കാടനും, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറിയും, സംസ്ഥാന കമ്മിറ്റിയംഗവുമായ ജിജി പോത്തനും തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. വ്യക്തിപരമായ തർക്കമായിരുന്നു സംഘർഷ കാരണം.