കോട്ടയം : മുഖ്യമന്ത്രി പരമബോറനായി മാറിയിരിക്കുന്നുവെന്നും അദ്ദേഹത്തെ പാർട്ടി തിരുത്തണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രതിപക്ഷം ഉയർത്തുന്ന വിഷയത്തിൽ ഇങ്ങനെ ആണോ പ്രതികരിക്കുന്നതെന്ന് സുധാകരന്‍ ചോദിച്ചു. അമിത സുരക്ഷയ്‌ക്കെതിരായുള്ള പ്രതിപക്ഷ വിമര്‍ശനത്തിന്, പഴയ വിജയനായിരുന്നുവെങ്കില്‍ മറുപടി പറഞ്ഞേനെയെന്നും അത് സുധാകരനോട് ചോദിച്ചാല്‍ മതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് വൈക്കത്ത് നടന്ന കെപിസിസി നിര്‍വാഹക സമിതിയോഗശേഷം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
'മുഖ്യമന്ത്രി പരമ ബോറനായി മാറി, അദ്ദേഹം ഓടിനടന്ന് അടികൊണ്ടിട്ടുണ്ട്' ; പഴയവ പറഞ്ഞാല്‍ പുറത്തിറങ്ങി നടക്കാനാവില്ലെന്നും കെ സുധാകരന്‍ - കോണ്‍ഗ്രസ്
അമിത സുരക്ഷയ്‌ക്കെതിരായുള്ള പ്രതിപക്ഷ വിമര്‍ശനത്തിന്, പഴയ വിജയനായിരുന്നുവെങ്കില്‍ മറുപടി പറഞ്ഞേനെയെന്നും അത് സുധാകരനോട് ചോദിച്ചാല്‍ മതിയെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍
'മുഖ്യമന്ത്രി പരമബോറനായി മാറിയിരിക്കുന്നു, അദ്ദേഹത്തെ പാർട്ടി തിരുത്തണം'; കെ സുധാകരന്‍
മുഖ്യമന്ത്രി ഇത്രയും തരം താഴാന്‍ പാടില്ല. അദ്ദേഹത്തെ പാര്‍ട്ടി തിരുത്തണം. അദ്ദേഹത്തെക്കുറിച്ച് പറയാന്‍ ഞാന്‍ യോഗ്യനാണെന്ന് മുഖ്യമന്ത്രിയ്‌ക്ക് അറിയാം. അതാണ് സുധാകരനോട് ചോദിക്കാന്‍ മുഖ്യമന്ത്രി പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
മുഖ്യമന്ത്രി ഓടി നടന്ന് അടി കൊണ്ടിട്ടുണ്ട്. താന്‍ പഴയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു.