കോട്ടയം: പയ്യപ്പാടി വെന്നിമല ശ്രീരാമലക്ഷമണ സ്വാമി ക്ഷേത്രത്തില്‍ കവർച്ച. ക്ഷേത്രത്തിന്‍റെ പുറകിലത്തെ വഴിയിലൂടെ അകത്ത് കടന്ന മോഷ്ടാവ് ക്ഷേത്രത്തിന്‍റെ ഉപദേവത നട, ശ്രീകൃഷ്ണനട, ശിവൻ നട പിതൃമണ്ഡപം എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കാണിക്കവഞ്ചികൾ തകർത്ത് പണം മോഷ്ടിച്ചു. ക്ഷേത്ര ശ്രീകോവിലിന്‍റെ വാതിലും മോഷ്ടാവ് തകർത്തു. വഴിപാട് കൗണ്ടർ തകർത്താണ് മോഷ്ടാവ് സിസിടിവി ഓഫ് ചെയ്യുകയും നശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒരു ലക്ഷം രൂപയുടെ മോഷം നടന്നതായി പ്രാഥമിക നിഗമനം. പുലർച്ചെത്തിയ ജീവനക്കാരാണ് മോഷണം ആദ്യം അറിഞ്ഞത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു.
പയ്യപ്പാടി വെന്നിമല ക്ഷേത്രത്തില്‍ മോഷണം
ക്ഷേത്രത്തിന്‍റെ പുറകിലത്തെ വഴിയിലൂടെ അകത്ത് കടന്ന മോഷ്ടാവ് ക്ഷേത്രത്തിന്‍റെ ഉപദേവത നട, ശ്രീകൃഷ്ണനട, ശിവൻ നട പിതൃമണ്ഡപം എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന കാണിക്കവഞ്ചികൾ തകർത്ത് പണം മോഷ്ടിച്ചു.
പുരാവസ്തു വകുപ്പ് സംരക്ഷിത ക്ഷേത്രമായി ഏറ്റെടുത്തിട്ടുള്ള ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും ചുറ്റുമതിൽ പണിയണമെന്നും ക്ഷേത്രം ഭാരവാഹിക്കൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും നടപ്പാക്കിയിട്ടില്ലെന്നും പരാതിയുണ്ട്. അതേസമയം, ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും മേഷ്ടാവിന്‍റേത് എന്ന് കരുതപ്പെടുന്ന ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. സമാന രീതിയിൽ 2007ലും ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസും ഫോറൻസിക്, വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധനകൾ നടത്തി.