കോട്ടയം:റോഡിലെ കുഴിയിൽ പൂവിട്ട് പ്രതിഷേധവുമായി യുഡിഎഫ്. കോട്ടയം കഞ്ഞിക്കുഴിയിലായിരുന്നു വേറിട്ട പ്രതിഷേധം. കഞ്ഞിക്കുഴി കവല, കെകെ റോഡ് തുടങ്ങിയ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുഴികൾ രൂപപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം. തെരുവ് നായകളും കുഴികളും കാരണം ആളുകൾക്ക് റോഡിലിറങ്ങാൻ വയ്യാത്ത അവസ്ഥയിലാണെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ പറഞ്ഞു.
റോഡിലെ കുഴിയില്‍ പൂവിട്ട് പ്രതിഷേധം; വ്യത്യസ്‌തമായ സമരവുമായി യുഡിഎഫ് - തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍
കോട്ടയം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ട സാഹചര്യത്തിലാണ് യുഡിഎഫ് പ്രതിഷേധം
റോഡിലെ കുഴിയില്‍ പൂവിട്ട് പ്രതിഷേധം; വ്യത്യസ്‌തമായ സമരവുമായി യുഡിഎഫ്
കെകെ റോഡിലെ കുഴികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ട് ഇതുവരെ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗം കുഴികൾ അടയ്ക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് യുഡിഎഫ് ജില്ല കൺവീനർ ഫിൽസൺ മാത്യൂസ് പറഞ്ഞു. കോട്ടയത്ത് നടന്നത് സൂചന സമരം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated : Sep 13, 2022, 10:02 PM IST