കോട്ടയം: കാര്‍ഷിക വിളകളുടെ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് യുഡിഎഫ് ജില്ല നേതാക്കൾ ആവശ്യപ്പെട്ടു. കാര്‍ഷിക വിളകളെല്ലാം വലിയ വില തകര്‍ച്ചയെ നേരിടുമ്പോള്‍ ആര്‍ഭാടമായി കര്‍ഷകസമ്മേളനം സംഘടിപ്പിക്കുന്നവര്‍ കര്‍ഷക മേഖലയിലെ പ്രശനങ്ങൾക്ക് മുന്നിൽ മൗനം പാലിക്കുന്നത് കടുത്ത വഞ്ചനയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സർക്കാർ സംവിധാനം ദുരുപയോഗം ചെയ്‌ത് സംഘടിപ്പിച്ചിരിക്കുന്ന ഈ കർഷക സമ്മേളനം കാർഷിക വിളകളുടെ വിലയിടിവിൽ ആത്മഹത്യ ചെയേണ്ടിവരുന്ന കർഷകരുടെ കാര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് അറിയാൻ കർഷകർക്ക് ആഗ്രഹമുണ്ട്.
കര്‍ഷക സമ്മേളനത്തിനെതിരെ യുഡിഎഫ് - kerala latets news
സർക്കാർ പ്രഖ്യാപിച്ച താങ്ങുവില പ്രകാരം കർഷകരിൽ നിന്നും റബർ സംഭരിക്കാൻ നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി കർഷക സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത് പ്രഹസനം മാത്രമാണെന്നും നേതാക്കൾ
സര്‍ക്കാര്‍ റബറിന് പ്രഖ്യാപിച്ച 170 രൂപ താങ്ങുവില പ്രകാരം കർഷകരിൽ നിന്നും റബർ സംഭരിക്കാൻ നടപടി സ്വീകരിക്കാതെ മുഖ്യമന്ത്രി കർഷക സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത് പ്രഹസനം മാത്രമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. അതുപോലെ നെല്ല് സംഭരണവും അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അരിവിലയില്‍ കിലോ ഗ്രാമിന് 15 രൂപയില്‍ കൂടുതല്‍ വര്‍ധനവ് ഉണ്ടായിട്ടും കേരളത്തില്‍ ലഭ്യമായ നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് കർഷക വഞ്ചനയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
നവംബർ ഏഴിന് യുഡിഎഫ് കോട്ടയം ജില്ല കൺവെൻഷൻ നടക്കുമെന്ന് യുഡിഎഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിലും, കൺവീനർ ഫിൽസൺ മാത്യുസും അറിയിച്ചു.