കോട്ടയം: വൈറ്റ് സിമന്‍റ് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായ ട്രാവൻകൂർ സിമന്റ്സ് 1946-ലാണ് കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 33 കോടി രൂപയോളം ബാധ്യതയാണ് ഇപ്പോള്‍ കമ്പനിയ്‌ക്കുള്ളത്. വിപണിയിലെ മത്സരവും, വേമ്പനാട്ട് കായലിൽ നിന്ന് കക്ക വാരുന്നത് നിരോധിച്ചതും കമ്പനിയുടെ നിലവിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടി.
2019-ൽ കമ്പനിയിൽ നിന്ന് വിരമിച്ചവർക്ക് 23 ലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റിയിനത്തിൽ കിട്ടാനുള്ളത്. ഇവരില്‍ പത്ത് പേര്‍ കോടതിയെ സമീപിച്ചതോടെ കമ്പനി അക്കൗണ്ടുകള്‍ മരവിപ്പിച്ചു.