കോട്ടയം :നഗരത്തില്‍ മലിനജലം നിറഞ്ഞ് വെള്ളക്കെട്ട്. നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡ്, കുര്യൻ ഉതുപ്പ് റോഡ്, പോപ്പ് മൈതാനം തുടങ്ങിയ ഭാഗങ്ങളിലാണ് ഓടയിൽ നിന്നുള്ള മലിന ജലം നിറഞ്ഞ് വെള്ളക്കെട്ടായത്.
നാഗമ്പടം ബസ് സ്റ്റാൻഡിൻ്റെ വടക്കുഭാഗത്ത് കോട്ടയം നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഓട, നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ റെയിൽവേ അടച്ചതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് വ്യാപാരി വ്യവസായി സംഘടനാനേതാക്കൾ പറഞ്ഞു.
നാഗമ്പടം ഭാഗത്തെ വിവിധ കടകൾ, സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നും പുറംതള്ളുന്ന മാലിന്യങ്ങൾ ഇതോടെ തിരക്കേറിയ ബസ്സ്റ്റാൻഡ് പരിസരത്തും, കുര്യൻ ഉതുപ്പ് റോഡിലും, പോപ്പ് മൈതാനത്തുമായി നിറയുകയാണ്.