കേരളം

kerala

ETV Bharat / state

ടൂറിസ്‌റ്റുകള്‍ക്ക് ഗൈഡായി ഇനി 'കോട്ടയം ടൂറിസം' ആപ്പ്; വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ - നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ കോട്ടയം

അഞ്ച് മാസം കൊണ്ടാണ് 'കോട്ടയം ടൂറിസം' ആപ്പ് സജീകരിച്ചത്. ഒക്‌ടോബര്‍ 18ന് ആപ്പ് പ്ലേസ്റ്റോറിലെത്തി.

ടൂറിസത്തിന് ഗൈഡാവാന്‍ ജില്ലയ്ക്ക് സ്വന്തം കോട്ടയം ടൂറിസം ആപ്പ്  Kottayam tourism application  Kottayam news updates  latest news in Kottayam  Kottayam tourism  കോട്ടയം ടൂറിസം  കോട്ടയം ടൂറിസം ആപ്പ്  നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍  നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ കോട്ടയം  കുമരകം ടൂറിസം
ടൂറിസ്‌റ്റുകള്‍ക്ക് ഗൈഡായി ഇനി 'കോട്ടയം ടൂറിസം' ആപ്പ്; വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

By

Published : Oct 26, 2022, 4:09 PM IST

കോട്ടയം:ജില്ലയിലെ വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിനും സഞ്ചാരികളുടെ യാത്രയ്‌ക്ക് സഹായമാകുന്നതിനുമായി ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ആപ്ലിക്കേഷന്‍ തയാറായി. 'കോട്ടയം ടൂറിസം' എന്ന പേരില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍റര്‍ തയാറാക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാം. ബാക്ക് വാട്ടേഴ്‌സ്, പിക്‌നിക്ക് സ്പോട്ട്സ്, ഹെറിറ്റേജസ്, ഹില്‍ സ്റ്റേഷന്‍സ്, പില്‍ഗ്രിം സെന്‍റെഴ്‌സ്, ആയുര്‍വേദ സെന്‍റെഴ്‌സ്, ഗൃഹസ്ഥലീസ്, പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, സര്‍വിസ് വില്ലകള്‍ തുടങ്ങിയവയാണ് ആപ്ലിക്കേഷനില്‍ ഉള്ളത്.

ഓരോ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ക്ലിക്ക് ചെയ്യുമ്പോഴും ആ വിനോദ സഞ്ചാര കേന്ദ്രത്തിന്‍റെ മനോഹരമായ ചിത്രവും അവയെ കുറിച്ചുള്ള വിവരണങ്ങളും ലഭിക്കും. മാത്രമല്ല വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനുള്ള ഗൂഗിള്‍ മാപ്പും ആപ്പില്‍ തന്നെ ലഭ്യമാകും. വിനോദ സഞ്ചാരത്തിന് എത്തുന്നവര്‍ക്ക് താമസിക്കാന്‍ ആവശ്യമായ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളും ആപ്പില്‍ ലഭ്യമാകും. വിനോദ സഞ്ചാര കേന്ദ്രത്തില്‍ നിന്ന് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, അവിടങ്ങളിലേക്കുള്ള ദൂരം എന്നിവയും ആപ്പില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കും.

കോട്ടയത്തിന്‍റെ ഏറ്റവും പ്രധാന ആകര്‍ഷണമായ കുമരകത്തെ കുറിച്ചുള്ള മുഴുവന്‍ വിവരണങ്ങളും ആപ്പിലുണ്ട്. 'എക്സ്പ്ലോര്‍ കുമരകം' എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്‌താല്‍ കുമരകത്തെ ബോട്ട് റേസുകള്‍, സ്പോട്ട് ലൈറ്റുകള്‍, ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങള്‍, ഫെറി സമയം, മോട്ടോര്‍ ബോട്ട് ഓപ്പറേറ്റര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിക്കുമെന്ന് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ ബീന സിറിള്‍ പൊടിപ്പാറ പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങള്‍ കൂടാതെ കോട്ടയത്തിന്‍റെ തനത് ഭക്ഷ്യ വിഭവങ്ങള്‍, ഉത്പന്നങ്ങള്‍, ഉത്സവങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണശാലകള്‍, ഷോപ്പിംഗ് കേന്ദ്രങ്ങള്‍ തുടങ്ങിയവയും അടിയന്തര ഘട്ടങ്ങളില്‍ വിളിക്കുന്നതിന് പൊലീസ് സ്റ്റേഷനുകള്‍, ഫയര്‍ സ്റ്റേഷനുകള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവയുടെ ഫോണ്‍ നമ്പറുകളും ചേര്‍ത്തിട്ടുണ്ട്. കോട്ടയം ടൂറിസം ആപ്പ് ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കുമെന്നും ആപ്പിന്‍റെ ഔദ്യോഗിക ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും ജില്ലാ കലക്‌ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.

ABOUT THE AUTHOR

...view details