കേരളം

kerala

ETV Bharat / state

വിരല്‍ത്തുമ്പിലൂടെ അറിയാം, കറങ്ങാം...; 'കോട്ടയം ടൂറിസം' ആപ്പ് പ്ലേസ്റ്റോറിലെത്തി - വിഎന്‍ വാസവന്‍

ടൂറിസം വകുപ്പ് തയ്യാറാക്കിയ ആപ്ലിക്കേഷനില്‍ കോട്ടയം ടൂറിസം മേഖലയുടെ സമഗ്ര വിവരങ്ങളും ലഭ്യമാവും

കോട്ടയം ടൂറിസം  Kottayam tourism application released  Kottayam tourism application  Kottayam tourism application play store  കോട്ടയം ടൂറിസം ആപ്പ് പുറത്തിറക്കി  കോട്ടയം ടൂറിസം മൊബൈൽ ആപ്പ്‌ളിക്കേഷൻ  Kottayam Tourism Mobile Application  വിഎന്‍ വാസവന്‍
വിരല്‍ത്തുമ്പിലൂടെ അറിയാം, കറങ്ങാം; 'കോട്ടയം ടൂറിസം' ആപ്പ് പ്ലേ സ്റ്റോറിലെത്തി

By

Published : Oct 31, 2022, 5:06 PM IST

കോട്ടയം:ജില്ലയിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ സഞ്ചാരികൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാന്‍ മൊബൈൽ ആപ്ലിക്കേഷൻ. 'കോട്ടയം ടൂറിസം' എന്ന പേരിലാണ് ഈ ആപ്പ്. പുതിയ നീക്കം ടൂറിസം മേഖലയുടെ വികസനത്തിന് ഉണർവേകുമെന്ന് സഹകരണ സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

കോട്ടയം വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്‍പ്പെടുത്തിയ ആപ്പ്‌ളിക്കേഷന്‍ പുറത്തിറക്കി ടൂറിസം വകുപ്പ്

ടൂറിസം വകുപ്പാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയത്. കലക്‌ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ വച്ച് ഇന്ന് രാവിലെ മന്ത്രി വിഎന്‍ വാസവന്‍ ആപ്ലിക്കേഷന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. കൊവിഡ് കാലത്തെ അതിജീവിച്ച് തിരികെവരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് ശക്തി പകരാൻ ആപ്പ് ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല കലക്‌ടര്‍ ഡോ. പികെ ജയശ്രീ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സമഗ്ര വിവരങ്ങളുമായി 'കോട്ടയം ടൂറിസം':എൻഐസി ജില്ല ഇൻഫർമാറ്റിക്‌സ് ഓഫിസർ ബീന സിറിൽ പൊടിപ്പാറ, അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടര്‍ ജി ശ്രീകുമാർ, ജില്ല ഇൻഫർമേഷൻ ഓഫിസർ എ അരുൺ കുമാർ എന്നിവർ പ്രസംഗിച്ചു. ആപ്ലിക്കേഷൻ തയാറാക്കിയ നാഷണൽ ഇൻഫർമാറ്റിക് സെന്‍റര്‍ ജില്ല ഇൻഫർമാറ്റിക്‌സ് ഓഫിസർ ബീന സിറിൽ പൊടിപ്പാറ, അസിസ്റ്റന്‍റ് ജില്ല ഇൻഫർമാറ്റിക്‌സ് ഓഫിസർ റോയ്‌ ജോസഫ്, ഡെവലപ്പർ ക്രിസ് എൽസ ജോൺ, നെറ്റ്‌വർക്ക് എൻജിനീയർമാരായ പ്രിയൻ ജോൺ തോമസ്, പിഎം ഡിപിൻ മോഹൻ എന്നിവർക്ക് പ്രശംസാപത്രം മന്ത്രി കൈമാറി.

നാഷണൽ ഇൻഫർമാറ്റിക് സെന്‍റര്‍ തയാറാക്കിയ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ജില്ലയിലെ കായലുകൾ, ഉൾനാടൻ ജലാശയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൈതൃകങ്ങൾ, മലയോരവിനോദസഞ്ചാര കേന്ദ്രങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ, ആയുർവേദ കേന്ദ്രങ്ങൾ, ഗൃഹസ്ഥലീസ്, പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും, റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, സർവീസ്‌ഡ് വില്ലകൾ തുടങ്ങിയ വിശദമായ വിവരങ്ങൾ ആപ്ലിക്കേഷനിൽ ലഭിക്കും.

ABOUT THE AUTHOR

...view details