കേരളം

kerala

ETV Bharat / state

കോട്ടയത്ത് ആകെ 25820 പേർ തപാല്‍ വോട്ട് ചെയ്‌തു - thapal vote

തപാല്‍ വോട്ട് ചെയ്‌തവരിൽ 22661 പേര്‍ എണ്‍പത് വയസിന് മുകളിലുള്ളവരും 3118 പേര്‍ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുമാണ്.

തപാല്‍ വോട്ട്  കോട്ടയം ജില്ല  നിയോജക മണ്ഡലം  kottayam  thapal vote
കോട്ടയത്ത് ആകെ 25820 പേർ തപാല്‍ വോട്ട് ചെയ്‌തു

By

Published : Apr 2, 2021, 5:53 PM IST

കോട്ടയം: കോട്ടയത്ത് ആകെ 25820 പേർ തപാല്‍ വോട്ട് ചെയ്‌തു. വോട്ടര്‍മാര്‍ താമസ സ്ഥലത്ത് വച്ചാണ് തപാല്‍ വോട്ട് ചെയ്‌തത്‌. വോട്ട് ചെയ്‌തവരിൽ 22661 പേര്‍ എണ്‍പത് വയസിന് മുകളിലുള്ളവരും 3118 പേര്‍ ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവരുമാണ്. കൊവിഡ് രോഗികളോ ക്വാറൻ്റൈനില്‍ കഴിയുന്നവരോ ആയ 41 പേരും വോട്ട് രേഖപ്പെടുത്തി.

മാര്‍ച്ച് 27ന് ആരംഭിച്ച തപാല്‍ വോട്ടെടുപ്പ് നടപടികള്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പൂര്‍ത്തിയായത്. ഓരോ നിയോജക മണ്ഡലത്തിലും തപാല്‍ വോട്ട് ചെയ്‌ത ആബ്‌സെൻ്റി വോട്ടര്‍മാരുടെ പട്ടികയും കമ്മിഷൻ പുറത്തുവിട്ടു.

ABOUT THE AUTHOR

...view details