കോട്ടയം:തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറിയതോടെ നഗരം ഉത്സവത്തിമിർപ്പിൽ. ഉത്സവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി കാർണിവൽ കൂടി തിരുനക്കരയിൽ ആരംഭിച്ചതോടെ നഗരത്തിലേക്ക് ആളുകളുടെ പ്രവാഹമായി. രണ്ട് വർഷത്തിനു ശേഷമാണ് തിരുനക്കര മൈതാനത്ത് കാർണിവൽ എത്തുന്നത്.
കൊവിഡ് പ്രതിസന്ധി അയഞ്ഞതോടെ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് കാർണിവൽ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ തീർത്തത്. കുട്ടികൾക്കും മുതിർന്നവർക്കും റൈഡുകൾ ഒരുക്കിയിട്ടുണ്ട്. സാഹസികർക്കായി യന്ത്ര ഊഞ്ഞാൽ, കൊളംബസ് റൈഡ്, ഡ്രാഗൺ ട്രെയിൻ മുതലായവയും കുട്ടികൾക്കായ മിനി കാറുകൾ, ജീപ്പുകൾ, വിമാനങ്ങൾ തുടങ്ങിയവയും ഇവിടെ സജ്ജം.