കോട്ടയം:പൂട്ടി കിടന്ന വീട്ടിന്‍റെ മുന്‍വാതില്‍ കുത്തിതുറന്ന് മോഷണം. കോട്ടയം തെള്ളകം തറപ്പേൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അലക്‌സാണ്ടറുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ നിന്നും രണ്ടേകാൽ പവൻ തൂക്കമുള്ള സ്വർണാഭരണവും, വിലപടിപ്പുള്ള പുതിയ സാരിയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്.
അലക്‌സാണ്ടറും, ഭാര്യ കുസുമവും, മകളുമാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത്. ഒക്‌ടോബര്‍ രണ്ടിനാണ് അലക്‌സാണ്ടറും കുടുംബവും വീട് പൂട്ടി ഇടുക്കി കട്ടപ്പനയിലേക്ക് പോയി. അവിടെ നിന്നും ഒരാഴ്‌ചയ്‌ക്ക് ശേഷം ഇന്നലെ (ഒക്ടോബര്‍ 9) വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം കുടുംബം അറിയുന്നത്.