കോട്ടയം:കെഎസ്ആർടിസി ബസിനടിയിലേക്ക് വീണ് പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു. പാമ്പാടി മീനടം മാലം കൊച്ചുത്താഴത്ത് (കുന്നുംപുറത്ത്) ജോർജ് കുര്യൻ (54) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ടി ബി റോഡിലായിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കടന്നു വരുമ്പോൾ റോഡരികിലൂടെ നടന്നു വന്ന ജോർജ് ബസിനടിയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോർജിനെ സ്ഥലത്തെത്തിയ പൊലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.