കോട്ടയം:എട്ടാം ക്ലാസുകാരന്‍ സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവർ പിടിയില്‍. കൈനടി സ്വദേശി മനീഷിനെ ചിങ്ങവനം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. കോട്ടയം പാക്കിൽ പവർഹൗസ് ജങ്‌ഷനില്‍ ഇന്നലെ (ഒക്‌ടോബര്‍ 7) വൈകുന്നേരമാണ് അപകടമുണ്ടായത്.
ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവർ പിടിയില്‍ - Boy falls off speeding bus in Kottayam
കോട്ടയം പാക്കിൽ പവർഹൗസ് ജങ്‌ഷനില്‍ ഒക്‌ടോബര്‍ ഏഴിനാണ് എട്ടാം ക്ലാസുകാരന്‍ സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണത്
ബസില്‍ നിന്നും വിദ്യാര്‍ഥി തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവർ പിടിയില്‍
ALSO READ|കോട്ടയത്ത് സ്വകാര്യ ബസിൽ നിന്ന് വിദ്യാർഥി തെറിച്ചു വീണു: മുഖമടിച്ചു, പല്ലൊടിഞ്ഞു -CCTV ദൃശ്യം
ബസ് അമിതവേഗതയിലായിരുന്നു എന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങുമാണ് അപകടമുണ്ടാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതുപ്രകാരം മനീഷിനെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.