കോട്ടയം: മീനച്ചിലാറ്റില്‍ ചാടി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കോളജിന്‍റെ വാദങ്ങൾ തള്ളി അഞ്ജുവിന്‍റെ കുടംബം. അഞ്ജുവിനെ കോളജ് അധികൃതർ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും കുടുംബം ആവർത്തിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കോളജ് അധികൃതർ പലതും മറച്ചു വച്ചെന്നും കുടുംബം വ്യക്തമാക്കി. പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണം. കോളജ് അധികൃതർ പറഞ്ഞത് നേരായ കാര്യങ്ങളല്ല. കുട്ടിയ്ക്ക് നിയമസഹായം ലഭിക്കണമെന്നും അഞ്ജുവിന്‍റെ അച്ഛൻ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം
ഹാൾ ടിക്കറ്റിലെ കൈയക്ഷരം കുട്ടിയുടേതല്ലെന്നും കൈയക്ഷരം പരിശോധിക്കാൻ വിദ്യാർഥിനിയുടെ ബുക്ക് പൊലീസിന് ഹാജരാക്കിയെന്നും അഞ്ജുവിന്‍റെ അച്ഛൻ പറഞ്ഞു
വിദ്യാര്‍ഥിനിയുടെ ആത്മഹത്യ
മകൾ കോപ്പിയടിക്കില്ലെന്നും പരീക്ഷാ ഹാളിലേക്ക് കയറും മുമ്പ് ഹാൾ ടിക്കറ്റ് പരിശോധിച്ചിരുന്നില്ല എന്നും അച്ഛൻ ഷാജി ആരോപിച്ചു. പ്രിൻസിപ്പലിനെതിരെ നടപടി വേണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. ഹാൾ ടിക്കറ്റിലെ കൈയക്ഷരം കുട്ടിയുടേതല്ല. അത് കോളജ് അധികൃതർ എഴുതി ചേർത്തതാണ്. കൈയക്ഷരം പരിശോധിക്കാൻ വിദ്യാർഥിനിയുടെ ബുക്ക് പൊലീസിന് ഹാജരാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ച സിസിടിവി ദൃശ്യങ്ങൾ പൂർണമല്ലെന്നും അച്ഛൻ കൂട്ടിച്ചേർത്തു.
Last Updated : Jun 9, 2020, 1:27 PM IST