കൊവിഡ് നിരീക്ഷണത്തിലുള്ളയാള്‍ കുഴഞ്ഞുവീണ് മരിച്ചു - കോട്ടയം
പൂവൻതുരുത്ത് സ്വദേശി മധു(45) ആണ് മരിച്ചത്
കൊവിസ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ കുഴഞ്ഞുവീണ് മരിച്ചു
കോട്ടയം:പൂവന്തുരുത്തിയിൽ കൊവിസ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ കുഴഞ്ഞുവീണ് മരിച്ചു. പൂവൻതുരുത്ത് സ്വദേശി മധു (45) ആണ് മരിച്ചത്. ജൂൺ 26ന് ദുബൈയിൽ നിന്നും എത്തി വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു ഇദ്ദേഹം. മധുവിന് ആസ്മയും അപസ്മാരവും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച മൃതദേഹത്തിൽ നിന്ന് സ്രവങ്ങൾ ശേഖരിച്ച് കൊവിഡ് പരിശോധനക്ക് അയക്കും.