കേരളം

kerala

ETV Bharat / state

ഒറ്റദിവസം അഞ്ച് വാഹനാപകടങ്ങൾ; കോട്ടയത്ത് ഇത് തുടർകഥ - കോട്ടയം കാർ ലോറി അപകടം

തിങ്കളാഴ്‌ച മാത്രം കോട്ടയം നഗരത്തിലും പരിസരത്തുമായി നടന്നത് അഞ്ച് വാഹനാപകടങ്ങൾ; ഇന്ന രാവിലെയും ഏറ്റുമാനൂരിൽ സ്കൂൾ വിദ്യാർഥിയുടെ സൈക്കിളിൽ ബൈക്കിടിച്ച് അപകടമുണ്ടായി.

kottayam road accidents  vehicle accidents in kottayam  കോട്ടയത്ത് വാഹനാപകടങ്ങൾ  കോട്ടയം റോഡപകടം  കോട്ടയം കാർ ലോറി അപകടം  kottayam car lorry accident
ഒറ്റദിവസം അഞ്ച് അപകടങ്ങൾ; കോട്ടയത്ത് വാഹനാപകടങ്ങൾ തുടർകഥയാകുന്നു

By

Published : Nov 30, 2021, 1:22 PM IST

കോട്ടയം:നഗരത്തിലും പരിസരത്തും റോഡപകടങ്ങൾ പെരുകുന്നു. ഏറ്റുമാനൂരിൽ സ്കൂൾ വിദ്യാർഥിയുടെ സൈക്കിളിൽ ബൈക്കിടിച്ച് അപകടമുണ്ടായി. പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർഥി ആദിത്യനെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ഏറ്റുമാനൂർ പേരൂർ സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിന് മുന്നിൽ വച്ചാണ് അതേ സ്കൂളിലെ വിദ്യാർഥിയെ ബൈക്കിടിച്ചത്. സൈക്കിളിൽ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.

അതേസമയം തിങ്കളാഴ്ച മാത്രം ആറു മണിക്കൂറിനുള്ളിൽ അഞ്ച് വാഹനാപകടങ്ങളാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്നത്. ശാസ്ത്രി റോഡിൽ നടന്ന രണ്ട് അപകടത്തിലും അപകടം ഉണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ 11:30ന് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്താണ് ആദ്യം അപകടം ഉണ്ടായത്. ടി.ബി റോഡിൽ പിഡബ്ല്യുഡി ഓഫിസിനു മുമ്പിലെ ഫ്രൂട്ട്സ് കടയിലേക്ക് ഒരു കാർ ഇടിച്ചു കയറുകയായിരുന്നു.

ALSO READ: Kerala newborn dies: തലസ്ഥാനത്ത് നവജാത ശിശു മരിച്ചു; ചികിത്സ പിഴവെന്ന് ബന്ധുക്കൾ

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് ഭാഗത്തുനിന്ന് ടി.ബി റോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, അതിവേഗത്തിൽ വരുന്നത് കണ്ട് വഴിയാത്രക്കാരും കടയിലുണ്ടായിരുന്ന ആളുകളും ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. കാർ ഓടിച്ചിരുന്ന ആൾക്ക് പരിക്കില്ല.

തൊട്ടുപിന്നാലെ ഉച്ചയ്ക്ക് 1.30ന് നാടകം പോളിടെക്നിക് ഹോസ്റ്റലിന് മുമ്പിലും അടുത്ത അപകടം ഉണ്ടായി. കോട്ടയത്തുനിന്നും ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു കാർ എതിർദിശയിൽ നിന്നും എത്തിയ ലോറിയിൽ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്നാണ് കാർ എത്തിയത്. ലോറി ഡ്രൈവർ വാഹനം വെട്ടിച്ചുമാറ്റിയതിനാൽ ആളപായം ഉണ്ടായില്ല. കാറോടിച്ചിരുന്ന തുരുത്തി സ്വദേശി പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. ലോറിയുടെ പിൻ ചക്രത്തിലാണ് കാർ ഇടിച്ചത്. ലോറിയുടെ രണ്ടു ചക്രങ്ങളും പൊട്ടി.

ഉച്ചകഴിഞ്ഞ് 3.16 ന് ശാസ്ത്രീ റോഡിൽ സ്കൂട്ടർ അപകടത്തിൽപെട്ടു. സ്കൂട്ടർ യാത്രികൻ വടവാതൂർ സ്വദേശി രാജു വർഗീസിന്(56 ) പരിക്കേറ്റു. സ്കൂട്ടറിൽ മറ്റൊരു വാഹനം തട്ടിയാണ് അപകടം. അപകടമുണ്ടാക്കിയ വാഹനം തിരിച്ചറിഞ്ഞിട്ടില്ല.

വൈകുന്നേരം 4:30ന് എം.സി റോഡിലും അപകടമുണ്ടായി. നീലിമംഗലം പാലത്തിൽ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ
അമ്മയ്ക്കും മകനും പരിക്കേറ്റു. ചങ്ങനാശേരി ചീരഞ്ചിറ ചിറക്കടവിൽ സക്കീന(51), മകൻ സഹൻ ഷാ എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്കിന്‍റെ പിൻ ചക്രത്തിൽ സക്കീനയുടെ ഷാൾ കുടുങ്ങി ബൈക്ക് മറിഞ്ഞു. അപകടത്തിൽ സക്കീനയ്ക്ക് തലയ്ക്ക് പരിക്കേറ്റു. നിസാര പരിക്കുകളോടെ സഹൻ ഷായും രക്ഷപ്പെട്ടു.

വൈകുന്നേരം 5.25ന് വീണ്ടും ശാസ്ത്രീ റോഡിൽ അപകടം ഉണ്ടായി. കാൽനടയാത്രക്കാരിയെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പാറമ്പുഴ മംഗലത്ത് പ്രീത പി നായർക്കാണ് പരിക്കേറ്റത്. ഇടിച്ച വാഹനം നിർത്താതെ പോയതിനാൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ABOUT THE AUTHOR

...view details