കോട്ടയം: കൊവിഡ് രോഗികളുടെ രക്തത്തിലെ ഓക്‌സിജൻ ലെവൽ പരിശോധനയ്‌ക്കായി പൾസ് ഓക്‌സിമീറ്റർ വിതരണം ചെയ്യാനൊരുങ്ങി കോട്ടയം ജില്ലാ പഞ്ചായത്ത്. ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലേക്ക് 600 പൾസ് ഓക്‌സിമീറ്ററാണ് വിതരണം ചെയ്യുന്നത്. എം.ആർ.എഫ് ആണ് കോട്ടയം ജില്ലാ പഞ്ചായത്തിന് പൾസ് ഓക്‌സീമീറ്റർ സ്‌പോൺസർ ചെയ്യുന്നത്.
ഗ്രാമപഞ്ചായത്തുകൾക്ക് പൾസ് ഓക്‌സിമീറ്ററുമായി കോട്ടയം ജില്ലാ പഞ്ചായത്ത് - Pulse oxy Meter
എം.ആർ.എഫ് ആണ് കോട്ടയം ജില്ലാ പഞ്ചായത്തിന് പൾസ് ഓക്‌സിമീറ്റർ സ്‌പോൺസർ ചെയ്യുന്നത്.
![ഗ്രാമപഞ്ചായത്തുകൾക്ക് പൾസ് ഓക്‌സിമീറ്ററുമായി കോട്ടയം ജില്ലാ പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകൾക്ക് പൾസ് ഓക്സീമീറ്ററു മായി കോട്ടയം ജില്ലാ പഞ്ചായത്ത്* പൾസ് ഓക്‌സീമീറ്റർ വിതരണം പൾസ് ഓക്‌സീമീറ്റർ Kottayam Pulse oxy Meter distribution Pulse oxy Meter Pulse oxy Meter distribution](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11917140-415-11917140-1622104939087.jpg)
പൾസ് ഓക്‌സീമീറ്ററുമായി കോട്ടയം ജില്ലാ പഞ്ചായത്ത്
എം.ആർ.എഫ് ഡെപ്യൂട്ടി ജനറൽ മാനേജർ ചെറിയാൻ ഏലിയാസിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, ജില്ലാ കലക്‌ടർ അഞ്ജന എന്നിവർ ചേർന്ന് പൾസ് ഓക്‌സീമീറ്റർ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.എസ് ശരത്, സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.എൻ ഗിരീഷ് കുമാർ, പി.എസ് പുഷ്‌പമണി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സിജു തോമസ്, ഡോ. വ്യാസ് സുകുമാരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.