കോട്ടയം:മാങ്ങാനത്തെ സ്വകാര്യ ഷെൽട്ടർ ഹോമിൽ നിന്ന് പോക്‌സോ കേസ് ഇരകളടക്കം ഒമ്പത് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ജില്ല പൊലീസ് മേധാവി കെ കാർത്തിക്. മിസ്സിങ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തും. പോക്സോ കേസിലെ അതിജീവിതകളെ പാർപ്പിക്കാൻ വനിത ശിശു വികസന വകുപ്പിൻ്റെ നിർഭയ സെല്ലിൻ്റെ സഹായത്തോടെ പ്രവർത്തിക്കുന്ന മാങ്ങാനത്തെ മഹിള സമഖ്യ സൊസൈറ്റിയുടെ ഷെൽട്ടൽ ഹോമിൽ നിന്ന് ഇന്ന് പുലർച്ചെ അഞ്ചര മണിക്കാണ് കുട്ടികളെ കാണാതായത്.
കോട്ടയത്ത് പെൺകുട്ടികളെ കാണാതായ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ജില്ല പൊലീസ് മേധാവി - k karthik ips
മാങ്ങാനത്തെ മഹിള സമഖ്യ സൊസൈറ്റിയുടെ ഷെൽട്ടൽ ഹോമിൽ നിന്ന് ഇന്ന് പുലർച്ചെ അഞ്ചര മണിക്കാണ് കുട്ടികളെ കാണാതായത്
കോട്ടയത്ത് പെൺകുട്ടികളെ കാണാതായ സംഭവം: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ജില്ല പൊലീസ് മേധാവി
14 കുട്ടികൾ താമസിക്കുന്ന ഷെൽട്ടർ ഹോമിൽ നിന്ന് ഒമ്പത് കുട്ടികളേയും കാണാതായത് സ്ഥാപനം അധികൃതരുടെയും ഷെൽട്ടർ ഹോം ജീവനക്കാരുടെയും അനാസ്ഥ കൊണ്ടാണെന്ന് ആരോപണം ഉയർന്നിരുന്നു. കുട്ടികളെ കണ്ടെത്തിയശേഷം എന്താണ് സംഭവിച്ചതെന്നതിന് വിശദീകരണം തേടുമെന്നും സുരക്ഷാ വീഴ്‌ച അടക്കമുള്ള കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്തുമെന്നും കെ കാർത്തിക് അറിയിച്ചു.