കോട്ടയം:17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതില്‍ അറസ്റ്റിലായ യുവാവ് ഇതേ പെണ്‍കുട്ടിയുടെ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിടിയില്‍. പ്രതിയായ പാല സ്വദേശി ജിഷ്‌ണുവിനെതിരെ (31) പൊലീസ് പോക്‌സോ കുറ്റം ചുമത്തി. രണ്ടാഴ്‌ച മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന രഹസ്യവിവരം ലഭിച്ചത്.
തുടര്‍ന്ന് പാലാ ഡി.വൈ.എസ്.പി ഷാജു ജോസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വ്യക്തമായത്. തുടർന്ന് മേലുകാവ് സി.ഐ ജോസ് കുര്യന്‍റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതി ജിഷ്‌ണുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്‍റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്‌തശേഷം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി.