കോട്ടയം: പാലായില്‍ 16കാരിയെ വശീകരിച്ച് നഗ്നദൃശ്യം റെക്കോര്‍ഡ് ചെയ്‌ത ആന പാപ്പാന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ എറണാകുളം ഇടപ്പള്ളി സ്വദേശി സജിയെയാണ് സംഭവുമായി ബന്ധപ്പെട്ട് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി, 16 വയസുള്ള പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു ഇയാള്‍.
തുടർന്ന് പെണ്‍കുട്ടിയെ വശീകരിച്ച ശേഷം വീഡിയോ കോളിലൂടെ നഗ്നദൃശ്യങ്ങള്‍ കാണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി ഫോണ്‍ ചാറ്റിങ്ങില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധിച്ച മാതാപിതാക്കള്‍, പാലാ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. വനിത പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.