കോട്ടയം:മണർകാടില്‍ ഓടിക്കൊണ്ടിരുന്ന ഓമ്‌നി വാനിന് തീപിടിച്ചു. മണർകാട് പള്ളിക്ക് സമീപം രാവിലെ 8.30 നാണ് സംഭവം. പ്രദേശത്തെ തയ്യിൽ കൃഷ്ണകുമാറിൻ്റെ വാഹനമാണ് അഗ്‌നിക്കിരയായത്.
ഓടിക്കൊണ്ടിരുന്ന ഓമ്‌നി വാനിന് തീപിടിച്ചു - Kottayam todays news
മണർകാട് തയ്യിൽ കൃഷ്ണകുമാറിൻ്റെ വാഹനമാണ് അഗ്‌നിക്കിരയായത്
ഓടിക്കൊണ്ടിരുന്ന ഓമ്‌നി വാനിന് തീപിടിച്ചു
ALSO READ:ദിലീപ് ക്രൈംബ്രാഞ്ച് ഓഫിസിൽ; ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തില്‍
വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ കൃഷ്ണകുമാര്‍ ഇറങ്ങി പരിശോധിച്ചു. ഇതിനിടെ തീ പടരുകയായിരുന്നു. തുടർന്ന് നിമിഷനേരം കൊണ്ട് വണ്ടി പൂർണമായും കത്തിനശിച്ചു. കോട്ടയത്തുനിന്നും, പാമ്പാടിയിൽ നിന്നും അഗ്നിശമന എത്തിയാണ് തീയണച്ചത്.