കേരളം

kerala

ETV Bharat / state

യുവതിയെ തട്ടിക്കൊണ്ടുപോയി വായില്‍ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമം; 24 കാരന്‍ പിടിയില്‍ - പീഡനം

സൗഹൃദത്തില്‍ വിള്ളല്‍ വീണതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് വായിൽ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നതെന്നാണ് വിവരം.

കോട്ടയം  പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമം  പെട്രോള്‍  പെട്രോള്‍ വില  kottayam  murder Attempt  Attempt against woman  young man arrested  petrol  petrol rate  harassment  പീഡനം  rape
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, വായില്‍ പെട്രോളൊഴിച്ച് കൊല്ലാന്‍ ശ്രമം; 24 കാരന്‍ പിടിയില്‍

By

Published : Nov 12, 2021, 4:02 PM IST

കോട്ടയം:മൂലവട്ടത്ത് മുൻ സുഹൃത്തായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വായിൽ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയില്‍. മൂലവട്ടം പൂവൻതുരുത്ത് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെ (24) ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്‌തത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കേസിനാസ്‌പദമായ സംഭവം.

മൂലവട്ടം സ്വദേശിയായ 19 കാരിയും ജിതിനും അടുപ്പത്തിലായിരുന്നു. അടുത്തിടെ, ഇരുവരും തമ്മിൽ തെറ്റിപ്പിരിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പൂവൻതുരുത്തിലെ സുഹൃത്തിന്‍റെ വീട്ടിലേയ്ക്ക് യുവതി പോകുന്നതിനിടെ ഓട്ടോറിക്ഷയുമായി യുവാവ് പിന്തുടര്‍ന്നു. സംസാരിക്കുന്നതിനായി യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റുകയും ശേഷം വാഹനം ഓടിച്ച് പോകുകയുമായിരുന്നു.

'പ്രതി ലഹരിയ്ക്ക് അടിമയോ?'; പൊലീസ് അന്വേഷിക്കും

നാട്ടകം ബൈപ്പാസ് ഭാഗത്ത് വണ്ടി നിർത്തി പുറത്തിറങ്ങിയ പ്രതി യുവതിയെ മർദിച്ചു. തുടർന്ന്, യുവതി ബഹളം വച്ചതോടെ ആളുകൾ ശ്രദ്ധിച്ചു. ഇതോടെ, പ്രതി സംഭവസ്ഥലത്തുനിന്നും പെണ്‍കുട്ടിയുമായി രക്ഷപ്പെടാൻ ശ്രമിച്ചു. ഇവിടെ നിന്നും ഓട്ടോ ഓടിച്ചുപോയ പ്രതി മറ്റൊരു സ്ഥലത്ത് വാഹനം നിർത്തിയ ശേഷം യുവതിയുടെ വായിൽ പെട്രോൾ ഒഴിക്കാൻ ശ്രമിച്ചു. വായ ബലമായി തുറപ്പിച്ച ശേഷമാണ് പെട്രോൾ ഒഴിക്കാൻ ശ്രമം നടത്തിയത്.

ഇതേതുടര്‍ന്ന്, യുവതി പെട്രോള്‍ കുപ്പി തട്ടിക്കളഞ്ഞു. ജോലിയ്ക്കായി പോയ വീട്ടുകാർ തിരികെ എത്തിയപ്പോൾ യുവതി വിവരം ധരിപ്പിച്ചു. തുടർന്ന്, യുവതി ജില്ല ജനറൽ ആശുപത്രിയിൽ എത്തി ചികിത്സ തേടി. സംഭവം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് വനിത പൊലീസ് എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി.

ALSO READ:വാടക ചോദിച്ചതിന് കയറിപ്പിടിച്ചെന്ന് വ്യാജ പരാതി; കോഴിക്കോട് വനിത എസ്‌.ഐയ്‌ക്ക് സസ്പെൻഷൻ

വെള്ളിയാഴ്ച പുലർച്ചെയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. പ്രതി ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളുടെ ബൈക്ക് മുൻപ് ദിവാൻ കവലയിൽ വച്ച് അഗ്നിയ്‌ക്കിരയായിരുന്നു.

ABOUT THE AUTHOR

...view details