കോട്ടയം: നാഗമ്പടം ഹോമിയോ ആശുപത്രി കെട്ടിടം റെയിവെ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധവുമായി കോട്ടയം നഗരസഭ. നഗരസഭയെ അറിയിക്കാതെയാണ് റെയിവെ കെട്ടിടം പൊളിച്ചുനീക്കിയതെന്നാണ് ആരോപണം. കോട്ടയത്തെ റെയിവെപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി കെട്ടിടം റെയില്‍വെ ഏറ്റെടുത്തിരുന്നു. ഒറ്റരാത്രികൊണ്ടാണ് കെട്ടിടം പൊളിച്ചു നീക്കിയത്. വാര്‍ഡ് കൗണ്‍സിലറും നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ സാബു പുളിമൂട്ടില്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കിയപ്പോഴാണ് അധികൃതര്‍ റെയില്‍വെ കെട്ടിടം പൊളിച്ച വിവരം അറിയുന്നത്.
നാഗമ്പടം ഹോമിയോ ആശുപത്രി കെട്ടിടം റെയില്‍വെ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധം - kottayam municipality protests
റെയിവെപാതയുടെ വികസനത്തിന്‍റെ ഭാഗമായാണ് കെട്ടിടം പൊളിച്ചതെന്നാണ് റെയിവെയുടെ വിശദീകരണം.
![നാഗമ്പടം ഹോമിയോ ആശുപത്രി കെട്ടിടം റെയില്‍വെ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധം നാഗമ്പടം ഹോമിയോ കെട്ടിടം റെയില്‍വെ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധം demolition of homeo hospital നാഗമ്പടം ബസ് സ്റ്റാന്‍ഡ് പ്രതിഷേധം നാഗമ്പടം ഹോമിയോ ആശുപത്രി കെട്ടിടം റെയിവെ kottayam municipality protests kottayam latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5921776-thumbnail-3x2-hospital.jpg)
നാഗമ്പടം ഹോമിയോ കെട്ടിടം റെയില്‍വെ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധം
നാഗമ്പടം ഹോമിയോ ആശുപത്രി കെട്ടിടം റെയില്‍വെ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധം
റെയില്‍വെയുടെ ഭാഗത്ത് നിന്നുണ്ടായ നടപടി തികച്ചും അപക്വമാണെന്നും സാബു പുളിമൂട്ടില്‍ പ്രതികരിച്ചു. നടപടിയില്‍ പ്രതിഷേധമറിയിച്ച് നഗരസഭാ അധികൃര്‍ റെയില്‍വെക്ക് നോട്ടീസയച്ചു. സ്ഥലത്തിന്‍റെ മൂല്യം കണക്കാക്കി നഗരസഭക്ക് തുക കൈമാറണമെന്നും നോട്ടീസില്‍ പറഞ്ഞു. അതേസമയം റെയിവെപാതയുടെ വികസനത്തിന്‍റെ ഭാഗമായാണ് കെട്ടിടം പൊളിച്ചതെന്നാണ് റെയിവെയുടെ വിശദീകരണം. തുക സംബന്ധിച്ചുള്ള കാര്യങ്ങള്‍ സര്‍ക്കാരുകള്‍ തമ്മിലാണ് തീരുമാനിക്കേണ്ടതെന്നും റെയിവെ പറഞ്ഞു.
Last Updated : Feb 1, 2020, 6:35 PM IST