കോട്ടയം:മെഡിക്കൽ കോളജ് ആശുപത്രിയില്‍ 30 ഡോക്‌ടർമാർക്ക് അടക്കം 50 ജീവനക്കാര്‍ക്ക് കൊവിഡ്. രോഗി സന്ദർശനം പൂർണമായി നിരോധിച്ചു. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.
കോളജിലെ റെഗുലർ ക്ലാസ് രണ്ടാഴ്‌ചത്തേയ്ക്ക് അടച്ചു. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അതീവ ഗൗരവമുള്ള ശസ്ത്രക്രിയകൾ മാത്രമേ നടത്തുകയുളളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഒരു രോഗിയോടൊപ്പം ഒരു കൂട്ടിരിപ്പുകാരെ മാത്രമേ അനുവദിക്കൂ. ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാർ വേണമെങ്കിൽ ബന്ധപ്പെട്ട ഡോക്‌ടറുടെ അനുമതി വാങ്ങണം.