കേരളം

kerala

ETV Bharat / state

ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി തട്ടുകടയിലേയ്ക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം - accident viral video

എം.സി റോഡിൽ കോടിമത പള്ളിപ്പുറത്തു കാവിന് സമീപം ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി റോഡരികിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറി.

ടാങ്കർ ലോറി തട്ടുകടയിലേയ്ക്ക് ഇടിച്ചുകയറി  ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി അപകടം  tanker lorry accident at MC Road kottayam  kottayam MC Road tanker lorry accident  എം സി റോഡ് ടാങ്കർ ലോറി അപകടം  കോട്ടയം ഓക്‌സിജൻ ടാങ്കർ ലോറി അപകടം  കോട്ടയം അപകടം വാർത്ത  വാഹനാപകടം  ലോറി അപകടം  lorry accident  kottayam accident news  accident viral video  ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി
ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി തട്ടുകടയിലേയ്ക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

By

Published : Aug 10, 2022, 9:59 PM IST

കോട്ടയം : ഓക്‌സിജനുമായി എത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കടയിലേക്ക് ഇടിച്ചുകയറി. കോട്ടയം നഗരമധ്യത്തിൽ എം.സി റോഡിൽ കോടിമത പള്ളിപ്പുറത്തുകാവിന് സമീപത്തായിരുന്നു അപകടം. ബുധനാഴ്‌ച (10.09.22) വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.

ചങ്ങനാശേരിയിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കോടിമത പാലം കയറി മുന്നോട്ട് വരുന്നതിനിടെ നിയന്ത്രണം നഷ്‌ടമായ ലോറി, റോഡരികിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ തട്ടുകട പൂർണമായും തകർന്നു.

അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. നിരവധി ആളുകൾ കൂടി നിന്ന സ്ഥലത്തേയ്ക്കാണ് ടാങ്കർ ലോറി ഇടിച്ചു കയറിയത്. ഭാഗ്യം കൊണ്ടുമാത്രമാണ് വൻ ദുരന്തം ഒഴിവായത്. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി.

ABOUT THE AUTHOR

...view details