അപകടകെണിയൊരുക്കി എംസി റോഡ് കോടിമത ഡിവൈഡറിലെ കാട് - mc road accident
റോഡ് സൗന്ദര്യ വൽകരണത്തിന്‍റെ ഭാഗമായി വച്ച പൂച്ചെടികൾ വളർന്ന് കാടായി മാറുകയായിരുന്നു.
കോട്ടയം:അപകടകെണിയൊരുക്കി എംസി റോഡ് കോടിമത ഡിവൈഡറിലെ കാട്. റോഡ് സൗന്ദര്യ വൽകരണത്തിന്‍റെ ഭാഗമായി വച്ചുപിടിപ്പിച്ച പൂച്ചെടികൾ വളർന്നാണ് കാടായി മാറിയത് . രണ്ടാൾപ്പൊക്കത്തിൽ ചെടികൾ വളർന്നുനിൽക്കുന്നതിനാൽ റോഡിന്‍റെ മധ്യഭാഗത്ത് നിന്ന് യൂടേൺ എടുത്തു വരുന്ന വാഹനങ്ങൾക്ക് മറുഭാഗത്തുളള വാഹനങ്ങളെ കാണാന്‍ സാധിക്കുന്നില്ല. ഇതാണ് അപകട സാധ്യത വർധിപ്പിക്കുന്നത്. ഇവിടെ അപകടങ്ങളും പതിവായിരിക്കുകയാണ്.ചെടികൾ വെട്ടിമാറ്റി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.