കോട്ടയം: ഹ്രസ്വചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നൽകാമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്‌തയാള്‍ അറസ്റ്റില്‍. കോട്ടയം പെരുമ്പായിക്കാട് സ്വദേശി ശരത് ബാബുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കരുനാഗപ്പള്ളി സ്വദേശിയായ യുവതിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്‌തത്.
സെപ്‌റ്റംബർ നാലിനാണ് കേസിനാസ്‌പദമായ സംഭവം. ഹ്രസ്വചിത്രത്തിന്‍റെ സ്ക്രിപ്റ്റ് പറഞ്ഞുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ സംഭവദിവസം രാവിലെ 11 മണിയോടെ കായംകുളത്തെ ലോഡ്‌ജിൽ വിളിച്ചുവരുത്തിയാണ് ഇയാള്‍ ബലാത്സംഗം ചെയ്‌തത്.