കോട്ടയം :മരത്തിന്‍റെ ശിഖരം മുറിച്ചുമാറ്റുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ 62 കാരന്‍ മരിച്ചു. ചെങ്ങളം അറയ്ക്കൽ ജഗദീഷ് ബാബു ആണ് മരിച്ചത്. ഞായറാഴ്‌ച (24-05-2022) ചെങ്ങളം വായനശാല കവലയ്‌ക്ക് സമീപത്തെ കിണറില്‍ വീണാണ് അപകടം.
കോട്ടയത്ത് മരത്തിന്‍റെ ശിഖരം മുറിക്കുന്നതിനിടെ കിണറ്റില്‍ വീണ് 62 കാരന്‍ മരിച്ചു - kottayam man fell into the well while cutting tree branches
കിണറിന് സമീപത്തെ മരത്തിന്‍റെ ശിഖരം വെട്ടിമാറ്റുന്നതിനിടയിലാണ് അപകടം. കോട്ടയം ചെങ്ങലം വായനശാല കവലയ്‌ക്ക് സമീപത്താണ് സംഭവം
കോട്ടയത്ത് മരത്തിന്‍റെ ശിഖരം മുറിക്കുന്നതിനിടെ കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു
കിണറിന് സമീപത്തെ മരത്തിന്‍റെ ശിഖരം വെട്ടിമാറ്റുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. വീഴ്‌ചയിൽ ജഗദീഷ് ബാബുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തുടർന്ന് നാട്ടുകാരും ഫയർ ഫാേഴ്‌സ് ജീവനക്കാരും ചേർന്ന് പുറത്തെടുത്ത് മെഡിക്കൽ കാേളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
TAGGED:
kottayam death